പറ്റ്‌ന: ബിഹാറില്‍ ശരണ്‍ ജില്ലയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു.
സാക്കിര്‍ ഖുറൈശി എന്ന യുവാവിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
സാക്കിറിന്റെ സഹോദരന്‍ നിഹാല്‍ ഖുറൈശിക്ക് ഗുരുതരമായി പരിക്കേറ്റു. കന്നുകാലികളെ മോഷ്ടിച്ചുവെന്നാരോപിച്ച് മേയ് 11നാണ് ഒരു സംഘം ഇരുവരയും ആക്രമിച്ചത്.
ഇരുവരെയും കെട്ടിയിട്ട ശേഷം വടികളും ഇരുമ്ബുവടികളും ക്രിക്കറ്റ് ബാറ്റുകളും പലകകളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാക്കിര്‍ മരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാക്കിറിന്റെ മരണത്തിന് പിന്നാലെ ഖാനുവ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. പ്രതിഷേധം തടയാനെത്തിയ പോലിസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. കൊലപാതകത്തില്‍ പങ്കജ് കുമാര്‍,
മിന്റു റായ് എന്നിവരെ അറസ്റ്റ് ചെയ്തതായി എസ്പി ഡോ.കുമാര്‍ ആശിഷ് പറഞ്ഞു. സുജിത് കുമാര്‍, പ്രിന്‍സ് റായ്, പപ്പു റായ് എന്നിവരാണ് പ്രധാന പ്രതികളെന്നും എസ്പി അറിയിച്ചു.