video
play-sharp-fill

യുട്യൂബിലെ പാമ്പിന്റെ വീഡിയോ കണ്ടു: വാലിൽ തൂക്കി പാമ്പിനെ എടുത്തു; മുന്നിൽ കൈവീശി പ്രകോപിപ്പിച്ചു; ഉത്രയുടെ ശരീരത്തിലേയ്ക്കു പാമ്പിനെ വലിച്ചെറിഞ്ഞ് കൊത്തുന്നത് നോക്കി നിന്നു; സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്  പൊലീസിനു മുന്നിൽ തുറന്നു പറഞ്ഞത് ഇങ്ങനെ

യുട്യൂബിലെ പാമ്പിന്റെ വീഡിയോ കണ്ടു: വാലിൽ തൂക്കി പാമ്പിനെ എടുത്തു; മുന്നിൽ കൈവീശി പ്രകോപിപ്പിച്ചു; ഉത്രയുടെ ശരീരത്തിലേയ്ക്കു പാമ്പിനെ വലിച്ചെറിഞ്ഞ് കൊത്തുന്നത് നോക്കി നിന്നു; സൂരജ് ഉത്രയെ കൊലപ്പെടുത്തിയത് പൊലീസിനു മുന്നിൽ തുറന്നു പറഞ്ഞത് ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: കൊടും ക്രൂരനായ ഭർത്താവിന്റെ ക്രൂരതയുടെ കഥകൾ തീരുന്നില്ല. ഭാര്യയെ കൊലപ്പെടുത്താൻ തയ്യാറാക്കിയ പദ്ധതികൾ കൃത്യമായി സൂരജ് പൊലീസിനു മുന്നിൽ ഏറ്റുപറഞ്ഞത് കേട്ട് പൊലീസ് ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയി. യാതൊരു കൂസലുമില്ലാതെയാണ് സൂരജ് താൻ നടത്തിയ കൃത്യം സംബന്ധിച്ചു തുറന്നു പറഞ്ഞത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിലൂടെ ഇയാളുടെ മനസ് കല്ലായി മാറിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

അഞ്ചലിൽ ഉത്രയെ വകവരുത്തുവാൻ സൂരജ് നീണ്ട തയ്യാറെടുപ്പുകൾ നടത്തി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരിച്ചു. കൊല്ലാൻ മൂന്നുമാസം മുമ്പ് പദ്ധതി തയ്യാറാക്കി. പിന്നീട് യൂട്യൂബ് വീഡിയോകളിൽ നിന്നും പാമ്പിനെ മെരുക്കാൻ പഠിച്ചു. ഇതിനായി 50-ളം വീഡിയോകൾ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യജീവി സ്‌നേഹികളുമായി വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയുള്ള ചാറ്റിംഗിലും പ്രധാനവിഷയം പാമ്പുപിടുത്തവുമായി ബന്ധപ്പെട്ടത് തന്നെ. അദ്യം ഉത്രയെ കടിപ്പിച്ച അണലിയെ വീടിന്റെ ടെറസിൽ നിന്നും പറമ്പിലേയ്ക്ക് എറിഞ്ഞു. ദൗത്യം കഴിഞ്ഞ് മൂർഖനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടിടത്ത് അങ്കലാപ്പ് തുടങ്ങി. പുലർച്ചെ 4 മണിക്ക് കസ്റ്റഡിയിലായ സൂരജ് കുറ്റം ഏറ്റുപറഞ്ഞത് 11 .30 തോടെ.

ഉത്രയെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കിയ ശേഷം മറ്റൊരുവിവാഹം കഴിക്കുന്നതിനായിരുന്നു സൂരജിന്റെ പദ്ധതിയന്നും മൂന്നുമാസം മുമ്പ് സ്വയം ആലോചിച്ച് ഉറപ്പിച്ച തീരുമാനപ്രകാരമാണ് ഉത്രയെ അതിക്രൂരമായി വകവരുത്തിയതെന്നും കൊല്ലം റൂറൽ എസ് പി എസ് ഹരിശങ്കർ പറഞ്ഞു. സൂരജിന്റെ കുറ്റസമ്മതമൊഴി അക്ഷരാർത്ഥത്തിൽ പൊലീസിനെയും ഞെട്ടിച്ചു. ഇത്തരത്തിലൊരു കൊലപാതകത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ കേൾക്കുന്നത്

വെളുപ്പിന് 3 മണിയോടെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുന്നതിന് സൂരജ് ശ്രമം തുടങ്ങിയത്. മാനസിക അസ്വാസ്ഥ്യത്തിനുള്ള ഗുളിക കഴിക്കുന്നുണ്ടായിരുന്നതിനാൽ ഉത്ര നേരത്തെ തന്നെ ഉറങ്ങി. പാമ്പ് കടിക്കുമ്പോൾ എഴുന്നേറ്റ് ഒച്ചപ്പാട് ഉണ്ടാക്കിയാലോ എന്നുള്ള സംശയമാണ് ഉത്ര ഗാഢനിദ്രയിലാവുന്നതുവരെ കാത്തിരിക്കാൻ പ്രേരിപ്പിച്ചത്. അദ്യം ബാഗിൽ പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു.

ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി. ഈയവസരത്തിൽ ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു.

ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു. പിന്നെ തിരിഞ്ഞു മറിഞ്ഞുമുള്ള ഉത്രയുടെ അസ്വസ്ഥതയിലായി ശ്രദ്ധ. ഇതിനിടയിൽ കട്ടിലിൽ നിന്നും ഇഴഞ്ഞ് നിലത്തുവീണ പാമ്പിനെ പിടികൂടുന്നതിനും ശ്രമിച്ചു. എന്നാൽ ഈ നീക്കം വിഫലമായി. തുടർന്ന് മുറിക്കുള്ളിൽ പാമ്പുണ്ടെന്ന് ബോദ്ധ്യമുണ്ടായിരുന്നതിനാൽ നേരും പുലരും വരെ കട്ടിലിൽ കയറി ഇരുന്നു. പിന്നീട് നടന്നതെല്ലാം നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു.

ഒരു പരിധിവരെ വിജയത്തിന്റെ തൊട്ടടുത്തെത്തിയ കർമ്മപദ്ധതിയിൽ പാളിച്ച പറ്റിയത് മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണെന്നാണ് സൂരജ് കൂസലന്യേ പൊലീസിനോട് വെളിപ്പെടുത്തിയത്.

ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ച ശേഷം ഇതിനെ പിടികൂടി ആരും കാണാതെ വീടിന്റെ ടെറസിൽ നിന്നും അടുത്ത പറമ്പിലേയ്ക്ക് എറിഞ്ഞുകളയുകയായിരുന്നു. ഈ മുർഖനെയും ഇത്തരത്തിൽ ആരും കാണാതെ ഒഴിവാക്കാനായിരുന്നു തന്റെ പദ്ധതിയൈന്നും സൂരജ് സമ്മതിച്ചിട്ടുണ്ട്. പാമ്പിനെ എങ്ങനെ പിടികൂടണമെന്ന് താൻ പഠനം തുടങ്ങിയത് യൂടൂബിൽ നിന്നാണെന്നും കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു വീഡിയോ തന്നെ നിരവധി തവണ കണ്ടിരുന്നെന്നും സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

പാമ്പിനെ പിടികൂടുന്നതുൾപ്പെടെയുള്ള 50-ളം വീഡിയോകൾ സൂരജിന്റെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.മൃഗസ്‌നേഹികൾ അംഗങ്ങളായ നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സൂരജ് അംഗമായിരുന്നെന്നും തന്റെ സംശയങ്ങൾ ചോദിച്ചറിയാൻ ഇവരിൽ ച്ചിലരുമായി സൂരജ് ചാറ്റ് ചെയ്യാറുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മാർച്ച്രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടിൽവെച്ച് ഉത്ര(25)യെ ആദ്യം പാമ്പ് കടിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ കുടുംബവീട്ടിൽവെച്ച് മെയ് ഏഴിന് രണ്ടാമതും പാമ്പ് കടിച്ചു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇടതുകയ്യിൽ പാമ്പ്് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. മൂർഖൻ പാമ്പാണ് രണ്ടാംവട്ടം ഉത്രയെ കടിച്ചത്. ഉത്രയെ പാമ്പ് കടിച്ച രണ്ടുതവണയും സൂരജ് ഒപ്പമുണ്ടായിരുന്നു.

ഉത്രയ്ക്ക് ആദ്യം പാമ്പ്് കടിയേറ്റ മാർച്ച് രണ്ടിന് അടൂരിലെ ഒരു ബാങ്കിലെ ലോക്കറിൽ വെച്ചിരുന്ന ഉത്രയുടെ 92 പവൻ സ്വർണം സൂരജ് എടുത്തിരുന്നു. ഉത്രയുടെ മരണത്തിൽ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ മൂർഖൻ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടർന്ന് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്പി. ഹരിശങ്കറിന് പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സൂരജിന്റെ യഥാർത്ഥ മുഖം പുറത്തായത്.

പ്രതിയെ തിങ്കളാഴ്ച തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.