Spread the love

മലപ്പുറം: മലപ്പുറം അമരമ്പലത്ത് വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി മോഷണശ്രമം.

video
play-sharp-fill

വീടിന്റെ ഭിത്തി തുരന്ന നിലയില്‍. വീട്ടിലെ സാധനങ്ങള്‍ മറിച്ചിട്ടതായും കണ്ടെത്തി. പൂക്കോട്ടുംപാടം പോലീസ് അന്വേഷണം ആരംഭിച്ചു.

അമരമ്പലം ഗാന്ധിപ്പടി ഉള്ളാട് സ്വദേശി ഉണ്ണി ഹസനും കുടുംബവും ചെന്നൈയിലുള്ള മകളുടെ അടുത്തായിരുന്നു. ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയത്. വീടിന്റെ പിറകുവശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് അകത്തു കടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വിലപിടിപ്പുള്ള ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വീട്ടുടമസ്ഥൻ പറയുന്നത്. അതേസമയം വീട്ടിലെ അടുക്കള ഭാഗത്തുള്ള ചില സാധനങ്ങളൊക്കെ മറിച്ചിട്ട നിലയിലാണ്.

ഇന്നലെ രാത്രിയില്‍ നടന്ന മോഷണശ്രമത്തെക്കുറിച്ച്‌ പൂക്കോട്ടുപാടം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള മറ്റു സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കും. നാട്ടുകാർക്ക് പോലീസ് ജാഗ്രത നിർദ്ദേശം നല്‍കി.

അധികനാള്‍ വീട് പൂട്ടി പോകുന്നവർ പോലീസില്‍ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.