Spread the love

തൃശൂര്‍: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് പിന്നാലെ പച്ചക്കറി വിലയും കുതിച്ചുയരുന്നു.

video
play-sharp-fill

കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ കിലോഗ്രാമിന് 50 രൂപയില്‍ താഴെയായിരുന്ന പച്ചക്കറി വില ഇപ്പോള്‍ 80 മുതല്‍ 100 രൂപ വരെയാണ് വിപണിയിലെ വില.
ഇഞ്ചിക്ക് കിലോയ്ക്ക് 170 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമെത്തി.

ഏതാനും ദിവസം മുമ്പ് നൂറു രൂപയില്‍ താഴെയായിരുന്ന ഇഞ്ചി വിലയാണ് ഇപ്പോള്‍ കുതിച്ചുയര്‍ന്നത്. കാരറ്റ്, ബീന്‍സ്, കയ്പക്ക, തക്കാളി ഉള്‍പ്പടെയുള്ളവയ്ക്ക് വില വര്‍ദ്ധിച്ചു. എന്നാല്‍ ഉരുളന്‍, സവാള, മത്തന്‍, എളവന്‍, വെള്ളരി എന്നിവയ്‌ക്കെല്ലാം അമ്പത് രൂപയില്‍ താഴെയാണ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളുകള്‍ തുറന്നതോടെ വീടുകളിലും ഹോസ്റ്റലുകളിലും പച്ചക്കറി ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതും വിലവര്‍ദ്ധനവിന് കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു.

ഇന്ധനവില വര്‍ദ്ധനവും കുത്തനെയുള്ള വിലകയറ്റത്തിന് കാരണമായിട്ടുണ്ട്. പലചരക്ക് വിപണിയിലും വിലവര്‍ദ്ധനവ് ജനത്തെ ദുരിതത്തിലാക്കുന്നുണ്ട്. ഇറച്ചികോഴി വിലയും 150 ന് മുകളിലാണ്.

ഇന്ധന വില വര്‍ദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവും മൂലം ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചായയ്ക്ക് 10 രൂപ മുതല്‍ 15 രൂപ വരെയാണ് വില. എണ്ണക്കടികള്‍ക്കും വില വര്‍ദ്ധിപ്പിച്ചു. പാചക വാതക വില കൂടിയതോടെ പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു.