
പത്തനംതിട്ട: ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി പരസ്യം നല്കിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്നുകളഞ്ഞ കേസില്‍ ഒരാള്‍ പിടിയില്‍. പത്തനംതിട്ട മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റില്‍ വിഷ്ണു വില്‍സണ്‍ (24) ആണ് അറസ്റ്റിലായത്.
ചേര്‍പ്പ് അമ്മാടം സ്വദേശിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. വില പറഞ്ഞ് ഉറപ്പിച്ച ശേഷം ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ബൈക്കുമായി കടന്നുകളയുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ സ്വന്തം നാട്ടിലും വീട്ടിലും വരാതെ വിവിധയിടങ്ങളില്‍ താമസിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പതിവുപോലെ ബൈക്ക് തട്ടിയെടുത്തശേഷം ഇയാള്‍ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുകയും ആരുമായും ബന്ധമില്ലാതെ മൂവാറ്റുപുഴ ഭാഗത്ത് കഴിഞ്ഞുവരുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







