കോട്ടയത്ത് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : മന്ത്രി കെ റ്റി ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പളളി അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു.

നേതാക്കളായ ജനിൻ ഫിലിപ്പ്, അജീഷ് ഐസക്ക്,അരുൺ മർക്കോസ്, വൈശാഖ് പി കെ ,അനൂപ് അബൂബക്കർ, സുബിൻ ജോസഫ്, നിഷാന്ത് ആർ, ഗൗരി ശങ്കർ സക്കീർ ചങ്ങംമ്പള്ളി , അനീഷ്, റൂബിൻ, യദു, ഡാനി, ആൽബിൻ, അനീഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.