കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്കുനേരെ ആക്രമണം;  പിന്നില്‍ സിപിഎം എന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് പൊലീസ്

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്കുനേരെ ആക്രമണം; പിന്നില്‍ സിപിഎം എന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖിക

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറിക്കുനേരെ ആക്രമണം.

മാര്‍ട്ടിന്‍ ജോര്‍ജിനുനേരെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കോടോത്ത് എരുമക്കുളത്തുവച്ച്‌ ആക്രമണമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ് -ശരത് ലാല്‍ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഒരു സംഘം ആക്രമിച്ചത്.

പരിക്കേറ്റ മാര്‍ട്ടിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി പി എം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

സംഭവത്തെക്കുറിച്ച്‌ അന്വേഷണമാരംഭിച്ച പൊലീസ് അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.