Spread the love

തിരുവനന്തപുരം : ഓട്ടോറിക്ഷയില്‍ അനധികൃതമായി വിദേശ മദ്യം കടത്തികൊണ്ടുവന്ന് വില്പന നടത്തിയിരുന്ന പ്രതികളെ രാത്രികാല വാഹന പരിശോധനയ്ക്കിടെ ചിറയിൻകീഴ് എക്സൈസ് സംഘം പിടികൂടി.

video
play-sharp-fill

നിരവധി ക്രിമിനല്‍ അബ്കാരി കേസുകളില്‍പ്പെട്ട രഞ്ജിത്,വിഷ്ണു എന്നിവരെയാണ് ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം ആറ്റിങ്ങല്‍ ടോള്‍മുക്ക് ജംഗ്ഷന് സമീപത്തു നിന്ന് 18 ലിറ്റർ വിദേശ മദ്യം ഉള്‍പ്പെടെയായി പിടികൂടിയത്.

ബിവറേജ് ഷോപ്പുകളില്‍ നിന്ന് മദ്യം വാങ്ങി അവധി ദിവസങ്ങളില്‍ കൂടിയ വിലയില്‍ വില്പന നടത്തി വന്ന സംഘത്തെക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് ഇവർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ഷിബുകുമാർ,കെ.ആർ.രാജേഷ്,പ്രിവന്റീവ് ഓഫീസർ അബ്ദുല്‍ ഹാഷിം,സിവില്‍ എക്സൈസ് ഓഫീസർമാരായ വൈശാഖ്,അജിത് കുമാർ,റിയാസ്,ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ സംഘമാണ് പിടികൂടിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.