video
play-sharp-fill

ക്ഷേമ പെന്‍ഷന്‍ അപേക്ഷയ്ക്ക് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കി തട്ടിപ്പ്; മലപ്പുറത്ത് ജനസേവാ കേന്ദ്രം ഉടമ പിടിയില്‍

ക്ഷേമ പെന്‍ഷന്‍ അപേക്ഷയ്ക്ക് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കി തട്ടിപ്പ്; മലപ്പുറത്ത് ജനസേവാ കേന്ദ്രം ഉടമ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വ്യാജ വരുമാന സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് നല്‍കിയ യുവാവ് പിടിയില്‍. പാലപ്പെട്ടി പുതിയിരുത്തി വെസ്റ്റ് അജ്മീര്‍ നഗര്‍ സ്വദേശി അജ്മല്‍ (23) ആണ് പിടിയിലായത്. പഞ്ചായത്തിലേക്കുളള ക്ഷേമ പെന്‍ഷന്‍ ആപേക്ഷക്ക് ആവശ്യമായ രീതിയാലാണ് പ്രതി വ്യജ വരുമാന സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് നല്‍കിയത്.

വെളിയങ്കോട് വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അജ്മല്‍ പിടിയിലാകുന്നത്. പുതിയിരുത്തിയില്‍ ജനസേവാ കേന്ദ്രം നടത്തിയിരുന്ന ഇയാള്‍ 15 പേര്‍ക്കാണ് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആളുകള്‍ക്കാവശ്യമുളള രീതിയില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേമ പെന്‍ഷനായി നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയതോടെ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതരാണ് വീണ്ടും പരിശോധിക്കുന്നതിനായി വില്ലേജ് ഓഫീസിന് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരേ നമ്പറിലുളള സര്‍ട്ടിഫിക്കേറ്റുകള്‍ പേര് മാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ക്ഷേമ പെന്‍ഷനായി അപേക്ഷ നല്‍കിയവരോട് കാര്യം അന്വേഷിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അജ്മലിനെ കസ്റ്റഡിയിലെടുത്തത്. മറ്റ് അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പ്രതിയെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു.