വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ അപമാനിക്കാൻ ശ്രമം; എരുമേലി സ്വദേശി അറസ്റ്റിൽ

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ അപമാനിക്കാൻ ശ്രമം; എരുമേലി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: എരുമേലിയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കനകപ്പാലം പൊട്ടയിൽ വീട്ടിൽ വിജയൻ മകൻ വൈശാഖ് വിജയൻ (28) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി.വി, എസ.ഐ ശാന്തി കെ.ബാബു, എ.എസ്. ഐ ബെന്നി ജേക്കബ്, സി.പി.ഓ മാരായ സിജി കുട്ടപ്പൻ, സിബി മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.