നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആര്യനാട്: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ്( 24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിൻ്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുൻ്റെയും വിവാഹം നടന്നത്. മിഥുൻ്റെ മാതാപിതാക്കളുടെ വിവാഹവാർഷികമായിരുന്നു ഇന്ന്.

അതിൻ്റെ ആഘോഷങ്ങൾക്കിടെയാണ് മരണമുണ്ടായത്. ആഘോഷങ്ങൾക്കുള്ള കേക്ക് അടക്കം വാങ്ങിയത് ആദിത്യയായിരുന്നു.

കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്റെ മാതാപിതാക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നും ഭർത്താവ് മിഥുൻ്റെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.