
വ്യാജമദ്യം കഴിച്ച രണ്ട് യുവാക്കള്‍ മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച രണ്ട് യുവാക്കള്‍ മരിച്ചു.
ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്‍ മകന്‍ ബിജു (42) എന്നിവരാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകീട്ട് പത്തു മണിയോടെയാണ് സംഭവം. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
നിശാന്തും ബിജുവും ഒരുമിച്ച് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നിശാന്തിൻ്റെ കടയില്‍ വച്ച് മദ്യം കഴിച്ചിരുന്നു.
ശേഷം ഠാണാ ജംഗ്ഷനിലേക്ക് ബൈക്കില്‍ വരുന്ന വഴി മെയിന്‍ റോഡില്‍ മുന്‍സിഫ് കോടതിക്കു സമീപത്തുവച്ച് നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ നിശാന്ത് മരിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ബിജു ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.
മദ്യമെന്ന് കരുതി മറ്റൊരു ദ്രാവകം ഇവര്‍ കഴിക്കുകയായിരുന്നുവെന്നാണ് പ്രഥമികമായ വിവരം. ദ്രാവകത്തിൻ്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.