കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ തര്‍ക്കം; ഗര്‍ഭിണിയെയും അമ്മയെയും തടഞ്ഞുവെച്ച്‌ ആക്രമിച്ചു; തടയാനെത്തിയ വനിതാ ട്രാഫിക് വാര്‍ഡനെ ബൈക്കിടിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ തര്‍ക്കം; ഗര്‍ഭിണിയെയും അമ്മയെയും തടഞ്ഞുവെച്ച്‌ ആക്രമിച്ചു; തടയാനെത്തിയ വനിതാ ട്രാഫിക് വാര്‍ഡനെ ബൈക്കിടിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: ഗര്‍ഭിണിയെയും അമ്മയെയും തടഞ്ഞുവെച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചത് തടയാനെത്തിയ വനിതാ ട്രാഫിക് വാര്‍ഡനെ ബൈക്കിടിച്ച്‌ പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.

ശംഖുംമുഖം രാജീവ് നഗര്‍ സ്വദേശി ആന്റണി(32) ആണ് അറസ്റ്റിലായത്. വനിതാ ട്രാഫിക് വാര്‍ഡനായ ദിവ്യയെയാണ് ബൈക്കിടിപ്പിച്ച്‌ പരിക്കേല്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ശംഖുംമുഖത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടയിലാണ് തര്‍ക്കമുണ്ടായത്.

വലിയവേളി സ്വദേശിനി ഷാലറ്റും ഗര്‍ഭിണിയായ മകള്‍ ലിബിതയും വന്ന കാര്‍ ആന്‍ണിയുടെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച്‌ യുവാവ് ഇരുവരെയും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.

ശംഖുംമുഖത്തെ ട്രാഫിക് വാര്‍ഡനായ ദിവ്യ ഓടിയെത്തി കൈയേറ്റം തടഞ്ഞു. ഇതേതുടര്‍ന്നാണ് ആന്റണി ദിവ്യയുടെ കാലില്‍ ബൈക്കിടിച്ച്‌ പരിക്കേല്‍പ്പിച്ചത്.

പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചലില്‍ യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.