നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച് വില്പന ; മെഫെന്റർമൈൻ സൾഫേറ്റ് കുത്തിവയ്പ്പ് ഐപി എന്ന ആമ്പ്‌യൂളിന്റെ 230 ബോട്ടിലുകളുമായി യുവാവ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

Spread the love

ഏറ്റുമാനൂർ : മെഫെന്റർമൈൻ സൾഫേറ്റ് കുത്തിവയ്പ്പ് ഐപി എന്ന ആമ്പ്‌യൂളിന്റെ 230 ബോട്ടിലുകളുമായി പ്രതി ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായി. ആലപ്പുഴ രാമങ്കരി മടത്തിപ്പറമ്പിൽ സന്തോഷ്‌ മോഹനൻ (32) ആണ് അറസ്റ്റിൽ ആയത്.

video
play-sharp-fill

കാറിൽ ആംപ്യൂൾ ഉണ്ടായിരുന്നതിനാൽ പ്രതി കാർ ഓടിച്ചു രക്ഷപെടാൻ ശ്രെമിക്കവേ എസ്ഐ യുടെ കൈ പിടിച്ചു തിരിക്കുകയും എസ്ഐ യ്ക്ക് പരികേൽക്കുകയും എസ്ഐ യുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിനാൽ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനുംയുവാവിനെതിരെ കേസെടുത്തു.

ഇയാളിൽ നിന്ന് പിടിച്ച ആമ്പ്‌യൂളുകൾ കോട്ടയം ഡ്രഗ് കൺട്രോളർക്ക് കൈമാറുകയും കൺട്രോളർ ആംമ്പ്യൂളുകൾ മഹസർ പ്രകാരം പിടിച്ച് കൊടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇയാളിൽ നിന്ന് കഞ്ചാവും 250 ബോട്ടിൽ ആമ്പ്‌യൂളുകളും ഏറ്റുമാനൂർ പോലീസ് പിടിച്ചെടുത്തിട്ടുള്ളതാണ്. ആംപ്യൂൾ ലോ ബ്ലഡ് പ്രഷർ ഉള്ളവർക്ക് പ്രഷർ കൂട്ടാൻ ഉപയോഗിക്കുന്ന  പ്രിസ്ക്രിപ്ഷൻ നോട് കൂടി മാത്രം ലഭിക്കുന്ന മരുന്നാണ് പ്രതി നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച് വില്പനക്കായി കൊണ്ട് നടന്നത്.

കോടതിയിൽ ഹാജരാക്കി കോടതി ടിയാളെ റിമാൻഡ് ചെയ്തു