മൊബൈലില്‍ ഗെയിം കളിച്ചതിന് മാതാവ് ശാസിച്ചു; പതിനൊന്നുകാരി ജീവനൊടുക്കി
സ്വന്തം ലേഖിക
കാസര്‍ഗോഡ്: മൊബൈലില്‍ ഗെയിം കളിച്ചതിന് മാതാവ് ശാസിച്ചതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു.
കാസര്‍ഗോഡ് മേല്‍പറമ്പ് കടാങ്കോട് സ്വദേശി അബ്ദുല്‍ റഹ്മാന്‍- ഷാഹിന ദമ്പതികളുടെ മകള്‍ ഫാത്തിമ അംനയാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടി മൊബൈല്‍ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാന്‍ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈല്‍ ഉപയോഗിക്കുന്ന കണ്ടതോടെ മൊബൈല്‍ പിടിച്ചു വാങ്ങുകയായിരുന്നു.
ഇതില്‍ പിണങ്ങിയ വിദ്യാര്‍ത്ഥിനി ചൂരിദാര്‍ ഷാള്‍ ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ ചുറ്റി തൂങ്ങുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ അംന. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാസങ്ങള്‍ക്ക് മുൻപ് മറ്റൊരു വിദ്യാര്‍ത്ഥിനിയും ആത്മഹത്യ ചെയ്തിരുന്നു.