play-sharp-fill
പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് വീട്ടിലെത്തിച്ച്‌ ബിയര്‍ നല്‍കി; വിവരം പുറത്തറിഞ്ഞത് കുട്ടി സ്കൂള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞതോടെ; മാതാവിന്റെ സുഹൃത്ത് പിടിയിലായത് ഇങ്ങനെ..പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് വീട്ടിലെത്തിച്ച്‌ ബിയര്‍ നല്‍കി; വിവരം പുറത്തറിഞ്ഞത് കുട്ടി സ്കൂള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞതോടെ; മാതാവിന്റെ സുഹൃത്ത് പിടിയിലായത് ഇങ്ങനെ..

സ്വന്തം ലേഖിക

തൃപ്പൂണിത്തുറ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍.

ഇടുക്കി കുമളി ചക്കുപാലം സ്വദേശി റോഷിന്‍ തോമസ്(29) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം.

തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി നോക്കിവന്ന പ്രതി വടക്കാഞ്ചേരി സ്വദേശിയായ യുവതിയുമായി ഒന്നിച്ച്‌ താമസിക്കുകയായിരുന്നു. യുവതിയുടെ ആദ്യ ബന്ധത്തിലെ മൂന്നു പെണ്‍മക്കളില്‍ മൂത്തയാളെയാണ് പീഡിപ്പിച്ചത്.

യുവതി നിലവില്‍ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. കുട്ടികള്‍ തൃപ്പൂണിത്തുറയിലെ ഹോസ്റ്റലിലാണ് താമസിക്കുന്നത്.

പെണ്‍കുട്ടികളെ പ്രതി എരൂരിലെ വാടകവീട്ടില്‍ കൊണ്ടുപോയ ശേഷം മൂത്ത കുട്ടിയെ ബിയര്‍ നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം സ്കൂള്‍ പ്രിന്‍സിപ്പലിനോട് പറയുകയായിരുന്നു.

തുടര്‍ന്ന് പ്രിന്‍സിപ്പലാണ് വിവരം പൊലീസില്‍ അറിയിച്ചത്. പ്രതി കുട്ടികളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് എം. രേഷ്മ.വി.ആര്‍, എ.എസ്.ഐ മാരായ സന്തോഷ് എം.ജി. രാജീവ്നാഥ്, പ്രിയ എസ്.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.മേനോന്‍ എന്നിവരുമുണ്ടായിരുന്നു.