video
play-sharp-fill

ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു; നിര്‍ബന്ധിച്ച്‌ ലഹരി നല്‍കി; അപരിചിതയായ സ്ത്രീയ്ക്കെതിരെ പോക്സോ കേസ് നല്‍കാന്‍ 17കാരന് ക്രൂര മര്‍ദ്ദനം

ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു; നിര്‍ബന്ധിച്ച്‌ ലഹരി നല്‍കി; അപരിചിതയായ സ്ത്രീയ്ക്കെതിരെ പോക്സോ കേസ് നല്‍കാന്‍ 17കാരന് ക്രൂര മര്‍ദ്ദനം

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: അപരിചിതയായ സ്ത്രീ ലൈംഗിക അതിക്രമം നടത്തിയതായി വ്യാജ പരാതി നല്‍കാന്‍ 17കാരനെ തല്ലിച്ചതച്ചു.

തൃശ്ശൂര്‍ വരന്തരപ്പിള്ളി സ്വദേശിയായ നിരഞ്ജനാണ് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദനമേറ്റത്. 12 മണിക്കൂറോളം മര്‍ദ്ദനം നീണ്ടതായാണ് നിരഞ്ജന്‍ അറിയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂഹൃത്തുകള്‍ വഴിയാണ് 17കാരന്‍ ഗുണ്ടാ സംഘത്തിന്റെ പക്കലെത്തിയത്. പിന്നാലെ അപരിചിതയായ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച്‌ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.

സുഹൃത്തുകള്‍ക്കെല്ലാം പ്രായപൂര്‍ത്തിയായതാണ് വ്യാജ പരാതി നല്‍കാന്‍ തന്നെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് നിരഞ്ജന്‍ വ്യക്തമാക്കുന്നത്. പരാതി നല്‍കാനായി 12 മണിക്കൂറോളം മര്‍ദ്ദനം നീണ്ടു.

നിര്‍ബന്ധിച്ച്‌ ലഹരി നല്‍കുകയും ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും കണ്ണില്‍ കുത്തുകയും ചെയ്തു.
ഇന്നലെ രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ച ക്രൂരത രാത്രി എട്ട് മണി വരെ നീണ്ടതായാണ് കുട്ടി അറിയിക്കുന്നത്.

ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് പിന്നിലടിക്കും എന്ന് കാണിച്ചാണ് ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരിലേയ്ക്ക് വിളിപ്പിച്ച്‌ നിര്‍ബന്ധമായി പരാതി നല്‍കിച്ചത്. സംഭവത്തെക്കുറിച്ചുള്ള വിവരം പുറത്ത് പറഞ്ഞാല്‍ തന്നെയും അമ്മയെയും കൊല്ലുമെന്നും ഗുണ്ടാ സംഘം ഭീഷണി മുഴക്കിയതായും നിരഞ്ജന്‍ അറിയിച്ചു.