അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല; അശ്ലീല സീരീസ് ആണെന്ന് അറിയിച്ചത് ഒപ്പുവെച്ച ശേഷം; അഭിനയിക്കാന്‍ വിസമ്മതിച്ചപ്പോൾ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു; അശ്ലീല ഒടിടിക്ക് എതിരായ നടന്‍റെ പരാതിക്ക് പിന്നാലെ കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്ത്….!
സ്വന്തം ലേഖിക
തിരുവനന്തപുരം: അശ്ലീല ഒടിടിക്ക് എതിരായ നടന്‍റെ പരാതിക്ക് പിന്നാലെ പ്രൊഡക്ഷന്‍ സ്ഥാപനവുമായി നടന്‍ ഒപ്പിട്ട കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്ത്.
അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല. ചിത്രത്ത ബാധിക്കുന്ന രീതിയില്‍ ഇടപെട്ടാല്‍ നിര്‍മ്മാണ ചെലവ് പൂര്‍ണ്ണമായി നഷ്ടപരിഹാരമായി ഈടാക്കുമെന്നും കരാറില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് പരാതിക്കാരന്‍ കരാര്‍ ഒപ്പിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വെബ് സീരിസിൻ്റെ ലൊക്കേഷന്‍ വീഡിയോ വിവാദ ഒടിടി പ്ലാറ്റ്ഫോം പുറത്തുവിട്ടു. പരാതിക്കാരന്‍ അശ്ശീല വീഡിയോ ഷൂട്ടിന് സഹകരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. 10000 രൂപയാണ് നടൻ്റെ പ്രതിദിന വേതനം. വെങ്ങാനൂര്‍ സ്വദേശിയായ നടന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
എസ്മ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. കരാര്‍ ലംഘിച്ച് നഗ്നനായി അഭിനയിപ്പിച്ചുവെന്ന പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.
90 ശതമാനം നഗ്നനായി അഭിനയിക്കാമെന്ന് കരാര്‍ ഉണ്ടെന്നാണ് സംവിധായികയുടേയും ഒടിടി പ്ലാറ്റ്ഫോം അധികൃതരുടേയും വിശദീകരണം. ഒപ്പുവച്ചശേഷമാണ് അശ്ലീല സീരീസ് ആണെന്ന് അറിയിച്ചത്. അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്നുമാണ് നടന്‍റെ പരാതി.