play-sharp-fill

മൂത്ത മകളാണ് വിവാഹ മോചനത്തിന് കാരണം ; അവളാണ് പറഞ്ഞത് അച്ഛനും അമ്മയും തമ്മിൽ പിരിയാൻ : തുറന്നുപറച്ചിലുകളുമായി സീരിയൽ താരം യമുന

സ്വന്തം ലേഖകൻ

കൊച്ചി : മൂത്ത മകളാണ് ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം. അവളാണ് പറഞ്ഞത് അച്ഛനും അമ്മയും ഒന്നിച്ച് കഴിഞ്ഞാൽ ആർക്കും സമാധാനം ഉണ്ടാവില്ല, അത് കൊണ്ട് നിങ്ങൾ പരസ്പരം പിരിയാൻ. ജീവിതത്തിലെ തുറന്ന് പറച്ചിലുകളുമായി സീരിയൽ താരം യമുന.
ചന്ദന മഴയിലെ പാവം അമ്മ മധുമതിയായി സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുന.

ചെറുപ്പത്തിൽ എഞ്ചിനീയറിംഗ് പഠിക്കണമെന്ന ആഗ്രഹിച്ച ആളാണ് യമുന എന്നാൽ പൊതുമരാമത്ത് വവകുപ്പിലെ ജോലിക്കാരനായ അച്ഛൻ ബിസിനെസ്സ് ചെയ്തു ഉണ്ടാക്കിയ കടങ്ങളും സാമ്പത്തിക ഞെരുക്കവുമാണ് യമുനയെ ചലചിത്ര രംഗത്തേക്ക് എത്തിച്ചത്.യമുനയുടെ അച്ഛന ഉണ്ടായ പരാജയം അവരുടെ കുടുംബത്തെ വലിയ കടബാധ്യതയിലേക്കു നയിച്ചു, വീട് ജപ്തി ചെയ്യനുള്ള സ്ഥിതി വരെ വന്നു. അച്ഛനെ സഹായിക്കാൻ നടിയാവുക എന്ന ഒരു വഴിമാത്രമേ യമുനകക്ക്് ഉണ്ടായിരുന്നുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുമോഹൻ സംവിധാനം ചെയ്ത ബഷീർ കഥകളിൽ ആണ് യമുന ആദ്യമായി അഭിനയിച്ചത്. ബഷീർ കഥകളിൽ ബാല്യകാല സഖി ഉൾപ്പടെ യമുന നായികയായി കാവാലം നാരായണപ്പണിക്കരുടെ പുനർജനി എന്ന ടെലിഫിലിമിൽ അഭിനയിച്ചു. മധുമോഹന്റെ സീരിയലുകളിൽ നാല് വർഷത്തോളം നായികയായി വിവിധ വേഷങ്ങൾ അണിഞ്ഞു.അഭിനയ ജീവിതത്തിലൂടെയാണ് യമുന അച്ഛന്റെ കടങ്ങൾ എല്ലാം വീട്ടിയത്.
അനുജത്തിയുടെ വിവാഹ ശേഷം മാത്രമാണ് യമുന സ്വന്തം വിവാഹത്തെ കുറിച്ചുപോലും ചിന്തിച്ചത്. എസ് പി.മഗേഷ് ആണ് യമുനയുടെ ഭർത്താവ്. വീട്ടുകാർ പറഞ്ഞു ഉറപ്പിച്ച വിവാഹമായിരുന്നു അത്. വിവാഹത്തിന് ശേഷം പത്തുവർഷം കഴിഞ്ഞാണ് യമുന വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നത്. കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനായിരുന്നു യമുന ഇടവേള എടുത്തത്.

ആമിയും അഷ്മിയും ആണ് യമുനയുടെ മക്കൾ, എന്നാൽ കുറച്ചു നാളുകൾക്കു മുൻപ് സിനിമ സീരിയൽ സംവിധായകനായ മഗേഷിൽ നിന്നും യമുന വിവാഹ മോചനം നേടി. മാനസികമായി പൊരുത്തപെടാത്തതുകൊണ്ടാണ് പിരിഞത് എന്ന് യമുന പറഞ്ഞു.മൂത്ത മകളാണ് പിരിയാൻ ആവശ്യപ്പെട്ടതെന്നും യമുന പറഞ്ഞു.