video
play-sharp-fill

മരട് ഫ്ളാറ്റിന് പിന്നിൽ വൻ ചതി: ഫ്‌ളാറ്റുകള്‍ക്ക് നഗരസഭ അനുമതി നല്‍കിയത് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകേണ്ടി വരികയോ പൊളിച്ചു കളയുകയോ ചെയ്യുമെന്ന മുന്നറിയിപ്പോടെ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയ വഴിത്തിരിവ്. ഫ്‌ളാറ്റുകള്‍ക്ക് നഗരസഭ അനുമതി നല്‍കിയത് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകേണ്ടി വരുമെന്ന മുന്നറിയിപ്പോടെയായിരു]ന്നു. കോടതി ഉത്തരവുണ്ടായാല്‍ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു പോകേണ്ടി വരികയോ പൊളിച്ചു കളയുകയോ ചെയ്യും എന്ന് വ്യക്തമാക്കിയാണ് കെട്ടിട്ട നിര്‍മ്മാതാക്കള്‍ക്ക് നഗരസഭ നിര്‍മ്മാണ അനുമതി നല്‍കിയത് എന്ന് രേഖകളില്‍ നിന്നും വ്യക്തമാണ്. ഫ്‌ളാറ്റ് നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് നഗരസഭ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കൈവശാവകാശരേഖ നല്‍കിയത്. കെട്ടിട്ടം എപ്പോള്‍ വേണമെങ്കിലും പൊളിച്ചു മാറ്റേണ്ടി വരും എന്ന നഗരസഭയുടെ നിബന്ധന അംഗീകരിച്ചാണ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ […]

വ്യാജ പോലീസ് ചമഞ്ഞ് ഏഴു യുവതികളെ വിവാഹം കഴിച്ച കല്യാണ വീരൻ പിടിയിൽ

ചെന്നൈ: പോലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന കല്യാണ വീരൻ പോലീസ് പിടിയിൽ. തിരുപ്പൂര്‍ സ്വദേശി രാജേഷ് പൃഥി(ദിനേഷ്-42) ആണ് ചെന്നൈ പൊലീസിന്‍റെ പിടിയിലായത്. പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഏഴു യുവതികളെ ഇയാൾ വിവാഹം കഴിക്കുകയും ആറുപേരെ പീഡിപ്പിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. ചെന്നൈയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റാണെന്നാണ് മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. ജൂണ്‍ 30 ന് പതിനെട്ടുകാരിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ഇയാളെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി രാജേഷിന്റെ കൂടെ തിരുപ്പൂരിലെ നൊച്ചിപ്പാളയത്ത് വച്ച് […]

മധുവിധു ആഘോഷത്തിനായി കുളുവിലെത്തി; സാഹസിക തുഴച്ചിലിനിടെ ബോട്ട് മറിഞ്ഞു; ഭാര്യയുടെ കണ്മുന്നിൽ നവവരന് ദാരുണാന്ത്യം

കുളു: മധുവിധു ആഘോഷത്തിനായി ഹിമാചല്‍പ്രദേശിലെ കുളുവിലെത്തിയ മലയാളിയായ നവവരന്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടു. കാര്യവട്ടം നീരാഞ്ജനത്തില്‍ കുമാറിന്റേയും സതികുമാരിയുടേയും മകനായ കെ എസ് രഞ്ജിത്താണ് മരണപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയാണ് രഞ്ജിത്ത്. റാഫ്റ്റില്‍ സാഹസിക തുഴച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് പാറക്കല്ലില്‍ തട്ടി മറിയുകയായിരുന്നു. ഭാര്യ ശ്രീദേവിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തക്കളെയും രക്ഷപ്പെടുത്തി. എന്നാല്‍ അപകടത്തില്‍പ്പെട്ട ഉടനെ രഞ്ജിത്ത് ബോട്ടിനടിയില്‍പ്പെട്ടു പോവുകയായിരുന്നു. ഇതാണ് രഞ്ജിത്തിനെ രക്ഷപ്പെടുത്താന്‍ കഴിയാതെ വന്നത്. അപകടത്തില്‍ രഞ്ജിത്തിന്റെ ഭാര്യയ്ക്കും ഒപ്പമുണ്ടായിരുന്ന ഏഴംഗ സുഹൃദ് സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബോട്ടിംഗ് നടത്തിപ്പുകാരനും ബോട്ട് […]

ഭാഗ്യദേവത കടാക്ഷിച്ചു: ചെത്തുതൊഴിലാളിക്ക് അടിച്ചത് പൗർണമി ഭാഗ്യക്കുറിയുടെ 70 ലക്ഷം

കോട്ടയം: സംസ്ഥാന പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം സ്വദേശിയായ എംജി ബിജു. മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോന്‍ (43) കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലോട്ടറി ടിക്കറ്റുകള്‍ സ്ഥിരമായിഎടുക്കുന്ന ബിജു വീട്ടിലേക്കു വഴിക്കുള്‍പ്പെടെ സ്ഥലം വാങ്ങേണ്ടി വന്നതിന്റെ കടത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കോര്‍പറേഷന്‍ ബാങ്ക് പാമ്ബാടി ശാഖയില്‍ ഏല്‍പിച്ചു. പ്രീതിയാണ് ഭാര്യ. മക്കള്‍. അക്ഷയ, അശ്വിന്‍.

ക്യാമ്പസിനുള്ളിൽ അമിതവേഗത്തിൽ കാറിൽ പാഞ്ഞ വിദ്യാർഥി 2 പേരെ ഇടിച്ച് തെറിപ്പിച്ചു

തിരുവനന്തപുരം: നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലേക്ക് അമിതവേഗത്തിൽ കാറോടിച്ച് കയറ്റിയുണ്ടായ അപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു . റിതാ ഷെരീഫ്, അഭിനവ് എന്നീ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. ഇവരിൽ ഒരാളെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവുമായി ബന്ധപ്പെട്ട് ക്യാമ്പസിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ കുന്നുകുഴി ബാർട്ടൺഹിൽ സ്വദേശി രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇന്നലെ ഉച്ചയ്ക്ക് കോളജ് ക്യാമ്പസിന് സമീപത്തെ സ്കൂളിന് മുന്നിലാണ് അപകടം നടന്നത്. കാറോടിച്ചിരുന്നത് രാകേഷായിരുന്നു . സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ച് രാകേഷ് ക്യാമ്പസിനുള്ളിലേക്ക് അമിതവേഗത്തിൽ […]

സംസ്ഥാനത്ത് പെട്രോൾ വിലയിൽ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വര്‍ധന. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പെട്രോളിന് 75.561 രൂപയും ഡീസൽ ലിറ്ററിന് 70.607 രൂപയുമാണ് വിലനിലവാരം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. ഇതുകാരണമാണ് ആഭ്യന്തര വിപണിയിലും ഇന്ധനവിലയിൽ വര്‍ധനവ് ഉണ്ടാകുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.56 രൂപയിലും ഡീസൽ ലിറ്ററിന് 70.61 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 74.24 രൂപയിലും ഡീസൽ 69.27 രൂപയിലുമാണ് വ്യാപാരം. കോഴിക്കോട് പെട്രോൾ ലിറ്ററിന് 74.57 രൂപയും ഡീസൽ ലിറ്ററിന് […]

ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ലാറ്റ് ഉടമകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം: മരട് ഫ്ലാറ്റ് വിഷയത്തിൽ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വിഎസ്

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയെ അനുകൂലിച്ച് വി.എസ് അച്യൂതാനന്ദന്‍. സുപ്രീംകോടതി വിധി നിമയവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ലാറ്റ് ഉടമകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വി.എസ് പറഞ്ഞു. നിയമങ്ങള്‍ ലംഘിച്ച് നടത്തുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വീഴ്ച്ചകള്‍ ചൂണ്ടികാട്ടുമ്പോള്‍ സ്റ്റേ സമ്പാദിച്ച് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പിന്നീടത് വിറ്റഴിക്കുകയുമാണ് നിര്‍മ്മാതാക്കള്‍ ചെയ്യുന്നതെന്നും വി.എസ് ആരോപിച്ചു. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി […]

പതിനാറാം വയസ്സില്‍ ഉയരെ പറന്ന് നിലോഹർ;കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; മലയാളികളുടെ സ്വകാര്യ അഹങ്കാരം ഈ പെൺകുട്ടി

ബംഗളൂരു: പതിനാറാം വയസ്സിൽ വിമാനം പറത്തി ആകാശത്തിന്റെ ഉയരങ്ങൾ കീഴടക്കിയിരിക്കുകയാണ് നിലോഫര്‍ മുനീര്‍ എന്ന പെൺകുട്ടി. സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ നിലോഹർ സെസ്ന 172 എന്ന ചെറുവിമാനം പറത്തിക്കഴിഞ്ഞു. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ ആണ് നിലോഫര്‍. കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നിലോഫര്‍. ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ നിലോഹർ നേരേ പോയത് ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റസ് ഫ്‌ളൈറ്റ്‌സ് […]

ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയറിനുള്ളിൽ കുടുങ്ങി സ്‌കൂട്ടർ യാത്രികൻ: രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട്: ബസിന്റെ ടയറിനും ബോഡിക്കും ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍ഡിനു സമീപം തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസാണ് അപകടം വരുത്തിയത്. കോടഞ്ചേരിയില്‍ നിന്ന് വന്ന ബസ്, ഈങ്ങാപ്പുഴ സ്റ്റാന്‍ഡിലേക്ക് കടക്കുന്നതിനിടെ റോഡരികില്‍ സ്‌കൂട്ടറില്‍ ഇരുന്നു സംസാരിക്കുകയായിരുന്ന ആളെ ഇടിക്കുകയും ബസിന്റെ ബോഡിക്കും ടയറിനുമുള്ളില്‍ സ്‌കൂട്ടറിനൊപ്പം ഇയാള്‍ കുടുങ്ങുകയുമായിരുന്നു. കണ്ടുനിന്ന ആളുകള്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. കാര്യമായ പരിക്കുകളൊന്നും കൂടാതെയാണ് യാത്രികന്‍ രക്ഷപ്പെട്ടത്. […]

ആവേശം വിതറി പൾസർ വീണ്ടുമെത്തുന്നു

യുവാക്കളുടെ ആവേശമായ പൾസർ 125 സി.സി മോഡലുമായെത്തുന്നു. പൾസർ കുടുംബത്തിലെ ഏറ്റവും കുഞ്ഞനാണ് 64,000 എക്‌സ്-ഷോറൂം വിലയുള്ള പൾസർ 125 നിയോൺ. ബജാജ് പൾസർ ശ്രേണിയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന മോഡലാണ് ‘നിയോൺ” ബ്രാൻഡിൽ അവതരിപ്പിക്കുന്ന പുതിയ 125 സി.സി മോഡൽ. പൾസർ 150 നിയോൺ എഡിഷന്റെ ചുവടു പിടിച്ചാണ് ബജാജ് പൾസർ 125 നിയോണിനെ അവതരിപ്പിച്ചത്. പൾസർ 150 നിയോൺ മോഡലുമായി രൂപകല്‌പനയിൽ ഒട്ടേറെ സാദൃശ്യങ്ങളുമുണ്ട് ഈ കുഞ്ഞൻ ബൈക്കിന്. 66,000 രൂപയാണ് വാഹനത്തിന് നിലവില്‍ പ്രതീക്ഷിക്കുന്ന വില. സ്പ്ലിറ്റ് സീറ്റാണ് […]