video
play-sharp-fill

ഓണക്കോടിയെടുക്കാൻ വസ്ത്രശാലകളിൽ പോകുമ്പോൾ സൂക്ഷിക്കുക; ട്രയൽ റൂമുകളിൽ ക്യാമറാ കണ്ണുകൾ പതിയിരിപ്പുണ്ടാകും; കോട്ടയം ശീമാട്ടിയിലെ ട്രയൽ റൂമിൽ ജീവനക്കാരൻ ഒളിക്യാമറ വെച്ചത് മൂന്ന് വർഷം മുൻപ്; ശീമാട്ടിയിൽ സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജീവനക്കാരൻ പകർത്തിയ സംഭവം നിരവധി ഭീഷണികളെ അതിജീവിച്ച് പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ്…!

സ്വന്തം ലേഖകൻ കോട്ടയം: വസ്ത്രശാലകളിലെ ട്രയൽ റൂമുകളിലും ശുചിമുറിയിലുമെല്ലാം ഒളിക്യാമറ വെക്കുകയും പെൺകുട്ടികളുടേയും യുവതികളുടേയും ദൃശ്യങ്ങൾ പകർത്തിയ നിരവധി സംഭവങ്ങൾ സംസ്ഥാന വ്യാപകമായി നടന്നിട്ടും എങ്ങുമെത്താതെ അന്വേഷണം. പുറത്ത് നിന്ന് നോക്കിയാൽ കാണാൻ സാധിക്കാത്ത തരത്തിലുള്ള ചെറിയ വലിപ്പത്തിലുള്ള ഒളിക്യാമറകളാണ് പലയിടത്തും പിടികൂടിയത്. എറണാകുളത്തും കോഴിക്കോടും ഹോട്ടലുകളിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ പിടികൂടിയ സംഭവവും ഉണ്ടായത് ഏതാനും മാസങ്ങൾക്ക് മുൻപാണ്. കോഴിക്കോട്ടെ ഹോട്ടലിൽ ഗുഡ്നൈറ്റ് മിഷ്യനുള്ളിൽ ഒളിക്യാമറ വെച്ച് നവ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതും മാസങ്ങൾക്ക് മുൻപായിരുന്നു .സംഭവത്തിൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് […]

അഞ്ച് തവണ ബാഡ്ജ് ഓഫ് ഹോണർ; മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, കുറ്റാന്വേഷണ മികവിനുള്ള രാഷ്ട്രപതിയുടെ മെഡൽ ; പുരസ്‌കാരത്തിളക്കങ്ങൾക്ക് പിന്നാലെ കോട്ടയം വിജിലൻസ് എസ്പിയായി എസ് സുരേഷ്കുമാർ എത്തും

ഏ.കെ. ശ്രീകുമാർ കോട്ടയം: സംസ്ഥാന പൊലീസ് സേനയിലെ മികച്ച ട്രാക്ക് റെക്കോർഡുള്ള പൊലീസ് ഉദ്യാഗസ്ഥനും ഹെഡ് ക്വാർട്ടേഴ്സ് ഇൻറലിജൻസ് എസ്പിയുമായ എസ് സുരേഷ്കുമാർ കോട്ടയം വിജിലൻസ് മേധാവിയായി എത്തും രണ്ട് വർഷത്തിലേറെയായി ഇന്റലിജൻസ് എസ്പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. മുൻപ് കോട്ടയം അഡീഷണൽ എസ്.പിയായും ജോലി ചെയ്തിട്ടുണ്ട്. കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം അഞ്ച് തവണയാണ് എസ്.സുരേഷ്‌കുമാറിനെ തേടിയെത്തിയിയത്. മൂന്ന് തവണ ലോ ആൻഡ് ഓർഡറിലും, രണ്ടു തവണ വിജിലൻസ് അന്വേഷണ സംഘത്തിന്റെ ഭാഗമായി ഇരുന്നപ്പോഴുമാണ് ബാഡ്ജ് ഓഫ് ഹോണറിന്റെ […]