മോളീന്ന് സാറിന്റെ ഉത്തരവ് കിട്ടിയാൽ പിന്നെ… കീഴ്ജീവനക്കാരനായത് കൊണ്ട് നിർദേശം അനുസരിച്ചു’ ശിവശങ്കറിന് എതിരെയുള്ള മൊഴിയിൽ ഉറച്ച് അരുൺ ബാലചന്ദ്രൻ; ശിവശങ്കർ പ്രതികളുടെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയതായി മൊഴി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിന് എതിരെ മൊഴി ആവർത്തിച്ച് മുന്‍ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ. ശിവശങ്കർ ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രതികൾക്ക് ഫ്‌ളാറ്റ് എടുത്ത് നൽകിയതെന്നും ശിവശങ്കർ തന്നെയാണ് പ്രതികളെ പരിചയപ്പെടുത്തി തന്നതെന്നും അരുൺ ്ന്വേഷണ സംഘത്തോട് പറഞ്ഞു. കീഴ്ജീവനക്കാരനായതുകൊണ്ട് ശിവശങ്കറിന്റെ നിർദേശം അനുസരിക്കുകയായിരുന്നു. ശിവശങ്കർ പലപ്പോഴും പ്രതികളുടെ ഫ്‌ളാറ്റിൽ പോകുന്നത് തനിക്ക് അറിയാമായിരുന്നെന്നും അരുൺ ബാലചന്ദ്രൻ കസ്റ്റംസിന് മൊഴി നൽകി. അതേസമയം കേസിൽ സിആപ്റ്റിലെ ഉദ്യോഗസ്ഥരെ കസ്റ്റംസ് […]