video
play-sharp-fill

ബ്രിജ് ഭൂഷണെതിരായ സമരം അവസാനിപ്പിച്ച്‌ ഗുസ്തി താരങ്ങള്‍; നിയമപോരാട്ടം തുടരും; നിലവില്‍ താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള പരിശീലനത്തിൽ

ബ്രിജ് ഭൂഷണെതിരായ സമരം അവസാനിപ്പിച്ച്‌ ഗുസ്തി താരങ്ങള്‍; നിയമപോരാട്ടം തുടരും; നിലവില്‍ താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള പരിശീലനത്തിൽ

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ച്‌ ഗുസ്തി താരങ്ങള്‍.

എന്നാല്‍, നിയമപോരാട്ടം തുടരുമെന്ന് താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ് ഈ നീക്കമെന്ന് താരങ്ങള്‍ അറിയിച്ചു. നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള പരിശീലനത്തിലാണ് താരങ്ങള്‍.

അതേസമയം പരാതി വ്യാജമാണെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അച്ഛന്‍റെ വെളിപ്പെടുത്തലോടെ നേരത്തെയെടുത്ത പോക്സോ കേസ് ദുര്‍ബലമായിരുന്നു. നല്‍കിയത് വ്യാജ പരാതിയാണെന്നും, മകള്‍ക്ക് ചാംപ്യൻഷിപ്പില്‍ സെലക്ഷൻ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്.