video
play-sharp-fill
വനിതാ പ്രീമിയര്‍ ലീഗ് : 5 ടീമുകള്‍, 4 വേദികള്‍, ഉദ്ഘാടന പോരാട്ടം നാളെ ; ഉദ്ഘാടനമായി അരങ്ങേറുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- ഗുജറാത്ത് ജയന്റ്‌സ് പോരാട്ടം

വനിതാ പ്രീമിയര്‍ ലീഗ് : 5 ടീമുകള്‍, 4 വേദികള്‍, ഉദ്ഘാടന പോരാട്ടം നാളെ ; ഉദ്ഘാടനമായി അരങ്ങേറുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- ഗുജറാത്ത് ജയന്റ്‌സ് പോരാട്ടം

വഡോദര: വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം അധ്യായത്തിന് നാളെ തുടക്കം. വഡോദരയിലാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- ഗുജറാത്ത് ജയന്റ്‌സ് പോരാട്ടമാണ് ഉദ്ഘാടനമായി അരങ്ങേറുന്നത്.

നാളെ മുതല്‍ മാര്‍ച്ച് 15 വരെയാണ് പോരാട്ടം. ഇത്തവണ നാല് വേദികളിലായാണ് പോരാട്ടം. വഡോദര, ബംഗളൂരു, ലഖ്‌നൗ, മുംബൈ എന്നിവയാണ് വേദികള്‍.

5 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, മുംബൈ ഇന്ത്യന്‍സ്, യുപി വാരിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവയാണ് ടീമുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22 മത്സരങ്ങള്‍ അരങ്ങേറും. വൈകീട്ട് 7.30 മുതലാണ് പോരാട്ടങ്ങള്‍. ജിയോ സിനിമയിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.

മുംബൈ ഇന്ത്യന്‍സാണ് പ്രഥമ ചാംപ്യന്‍മാര്‍. രണ്ടാം അധ്യായത്തിലാണ് ആര്‍സിബി കിരീടം സ്വന്തമാക്കിയത്.