എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കി.

Spread the love

 

ഡൽഹി:മദ്യനയ അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കി.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ഇ.ഡി കെജ്രിവാളിനെ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്. ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാണ് ഇ.ഡിയുടെ ആവശ്യം. കെജ്രിവാളിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹർജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു.

മാർച്ച്‌ 28 വരെയാണ് കോടതി കെജരിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. ഇത് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യനയം സംബന്ധിച്ച്‌ കോടതിയില്‍ കെജരിവാളിന്റെ സ്ഫോടനാത്മക വെളിപ്പെടുത്തലുണ്ടാകുമെന്ന് ഭാര്യ സുനിത അവകാശപ്പെട്ടിരുന്നു.

അതേ സമയം അഴിമതിക്കേസിൽ അറസ്‌റ്റിലായ അരവിന്ദ് കേജരിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കേജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് ജഡ്‌ജി പറഞ്ഞു. കേസിൻ്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്.