കലിയടങ്ങാതെ കോവിഡ് : ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം പത്ത് കോടിയിലേക്ക് ; രോഗമുക്തി നേടുന്ന ഭൂരിഭാഗം പേർക്കും ഹൃദയ- വൃക്ക രോഗങ്ങൾ ബാധിക്കുന്നുവെന്ന് പഠനങ്ങൾ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം പിന്നിടുമ്പോൾ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് കോടിയിലേക്ക് എത്തുകയാണ്. വേള്‍ഡ് ഒ മീറ്ററിന്റെ കണക്കുകൾ പ്രകാരം ആഗോള തലത്തിൽ നിലവില്‍ 98,188,795 കോവിഡ് രോഗികളാണ് ഉള്ളത്.
ലോകത്തെ വൻശക്തിയായ അമേരിക്കയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിൽ ഉള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലും നാലാം സ്ഥാനത്ത് റഷ്യയുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളാകട്ടെ, ജനിതക മാറ്റം വന്ന കൊവിഡിന്റെ പിടിയിലുമാണ്. ഇത് തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് ആണ് എന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ലോകത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 2,102,751 പേരാണ് . 70,596,936 പേര് ഇതുവരെ രോഗമുക്തരായെന്നുള്ളത് ആശ്വാസം നൽകുന്നുണ്ട്.
എന്നാൽ കൊവിഡ് മുക്തി നേടുന്നവരില്‍ എട്ടിലൊരാള്‍ മരണത്തിന് കീഴടങ്ങുന്നതായി ബ്രിട്ടനിലെ ’ലീസെസ്റ്റര്‍ യൂണിവേഴ്സിറ്റിയും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്സും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ രോഗമുക്തി നേടുന്ന 29 ശതമാനം പേരില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കാണപ്പെടുകയും 30 ശതമാനത്തോളം പേര് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ചികിത്സകള്‍ തുടരുന്നതിനിടെ ഇവരില്‍ 12 ശതമാനം പേര് മരണത്തിന് കീഴടങ്ങുകയാണെന്നും പഠനങ്ങളിലുണ്ട്. കൊവിഡ് മുക്തിയ്ക്ക് ശേഷം മിക്കവര്‍ക്കും പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ഇതോടെ വീണ്ടും ചികിത്സ തേടേണ്ട അവസ്ഥയാണ്.
പലരും കോവിഡാനന്തര പ്രശ്നങ്ങളാല്‍ മരണപ്പെടുന്നു. ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകളെന്നും പഠനത്തില്‍ പറയുന്നു.
രോഗമുക്തി ഭൂരിഭാഗം പേരിലും ഹൃദ്രോഗം, പ്രമേഹം, കരള്‍ – വൃക്ക രോഗങ്ങളും എന്നിവയും ബാധിക്കുന്നുണ്ട്.