video
play-sharp-fill

കൊവിഡ് സംഹാരം തുടരുന്നു; ലോകത്ത് ഒരു കോടി അഞ്ച് ലക്ഷം പേർക്ക് രോ​ഗബാധ: ലോകത്താകെ കൊവിഡ് മരണം 5.13 ലക്ഷം പിന്നിട്ടു

കൊവിഡ് സംഹാരം തുടരുന്നു; ലോകത്ത് ഒരു കോടി അഞ്ച് ലക്ഷം പേർക്ക് രോ​ഗബാധ: ലോകത്താകെ കൊവിഡ് മരണം 5.13 ലക്ഷം പിന്നിട്ടു

Spread the love

സ്വന്തം ലേഖകൻ

വാഷിംങ്ങ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അഞ്ച് ലക്ഷം പിന്നിട്ടു. 10,583,878 പേർക്കാണ് നിലവിൽ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ‘

ലോകത്താകമാനം കൊവിഡ് മരണ സംഖ്യ ദിനം പ്രതി ഉയരുകയാണ്. 5.13 ലക്ഷം പേർക്കാണ് കൊവിഡ് ബാധയേറ്റ് ജീവൻ നഷ്ടമായത്. കൊവിഡിന്റെ പ്രവഭ കേന്ദ്രമായി മാറിയ അമേരിക്കയിലും ബ്രസീലിലും സ്ഥിതി ​ഗുരുതരമായി തന്നെ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ മാത്രം 37000ത്തിൽ ആധികം ആളുകൾക്ക് രോ​ഗം സ്ഥിരീകരിച്ചു. ബ്രസീലിൽ 24 മണിക്കൂറിനിടയിൽ 35000ത്തിൽ ആധികം ആളുകൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ മാത്രം ബ്രസിലിൽ 1200 പേർ രോ​ഗം ബാധിച്ച് മരിച്ചു. ഇതോടെ ബ്രസീലിലെ ആകെ കൊവിഡ് മരണം 59000 കടന്നു.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന റഷ്യയിൽ ഇതുവരെ 6.47 ലക്ഷം ആളുകൾക്ക് രോ​ഗം സ്ഥിരീകരിച്ചു. 9320 പേരാണ് ഇതുവരെ റഷ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

എന്നാൽ രോ​ഗ ബാധിതരുടെ എണ്ണത്തിൽ നാലാമത് നിൽക്കുന്ന ഇന്ത്യയിൽ റഷ്യയെക്കാൾ സ്ഥിതി ​ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 5,85,792 പേർക്ക് രോ​ഗം ബാധിക്കുകയും 17,410 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.