video
play-sharp-fill

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാ​ഗ്ദാനം ചെയ്ത് പലരിൽനിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തു; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ; പിടിയിലായവർ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളെന്ന് പൊലീസ്

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാ​ഗ്ദാനം ചെയ്ത് പലരിൽനിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തു; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ; പിടിയിലായവർ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളെന്ന് പൊലീസ്

Spread the love

തൃശൂർ: യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് വിവിധ ആളുകളിൽ നിന്നും 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ കേച്ചേരി സ്വദേശി ഉൾപ്പെടെ രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

റനെല്ലൂർ പുത്തൻപീടികയിൽ യൂസഫലി (50), മാടക്കത്തറ സൂര്യനഗറിൽ രായ്മരക്കാർ വീട്ടിൽ ഷമീർ സോനു (39) എന്നിവരാണ് അറസ്റ്റിലായത്.

യൂറോപ്യൻ രാജ്യങ്ങളായ ജോർജിയ, ബൾഗേറിയ, റഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്യുകയും വലിയ തുക വിവിധ ആളുകളിൽനിന്ന് പിരിച്ചെടുക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലർക്ക് വിസിറ്റ് വിസ മാത്രം അനുവദിക്കുകയും ചെയ്തു. വിസക്ക് പണം നൽകി കബളിപ്പിക്കപ്പെട്ട എറണാകുളം കൈപ്പത്തൂർ സ്വദേശി ദീപകിന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

യൂറോപ്പ് രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇവർക്ക് പിന്നിൽ വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും തുടർ അന്വേഷണം നടന്നുവരികയാണെന്നും കുന്നംകുളം എസ് എച്ച് ഒ യു കെ ഷാജഹാൻ അറിയിച്ചു.