video
play-sharp-fill

പോത്തൻകോട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വർക്ക്‌ ഷോപ്പ് ഉടമയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; മരണ കാരണം ഇനിയും വ്യക്തമല്ല; ശരീരത്തിലെ മുറിവുകൾ ദുരൂഹത വർധിപ്പിക്കുന്നു

പോത്തൻകോട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വർക്ക്‌ ഷോപ്പ് ഉടമയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; മരണ കാരണം ഇനിയും വ്യക്തമല്ല; ശരീരത്തിലെ മുറിവുകൾ ദുരൂഹത വർധിപ്പിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വർക്ക്‌ ഷോപ്പ് ഉടമയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പോത്തന്‍കോട്, പണിമൂല ചാമവിള വീട്ടിൽ പരേതനായ വിശ്വംഭരൻനായർ – രാജമ്മയമ്മ ദമ്പതികളുടെ മകൻ ജയകുമാറാണ് (കുട്ടൻ- 51) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിക്ക് ജയകുമാറിന്‍റെ ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു.

തുടർന്ന് ആശുപത്രിയിൽ പോകാതെ ജയകുമാർ വീട്ടിലെത്തി. പിറ്റേന്ന് രാവിലെ ജയകുമാറിന്‍റെ അമ്മ കതകിൽ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനാൽ നാട്ടുകാരെ വിവരമറിയിക്കുകയായരിരുന്നു. നാട്ടുകാർ എത്തി വാതിൽ തകർത്ത് അകത്തു കയറി നടത്തിയ പരിശോധനയിലാണ് ജയകുമാർ മുറിക്കുള്ളിൽ മരിച്ച് കിടക്കുന്നതായി കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പോത്തൻകോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം പരിശോധന നടത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിയോടെയാണ് ജയകുമാറിന്‍റെ ബൈക്ക് അപകടത്തിൽപ്പെത്. നന്നാട്ടുകാവ് ചാത്തൻപാടാണ് ജയകുമാർ വർക്ക്‌ഷോപ്പ് നടത്തിയിരുന്നത്. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി നന്നാട്ടുകാവ് പള്ളിനടയിൽ വച്ച് ബൈക്ക് നിയന്ത്രണംതെറ്റി മറിഞ്ഞു.

നാട്ടുകാർ വിവരമറിയിച്ച് പൊലീസെത്തിയപ്പോഴേക്കും ജയകുമാർ ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് പോയതായി പൊലീസ് പറഞ്ഞു. മുഖത്ത് മുറിവേറ്റ പാടുകളുള്ളതായി മൃതദേഹ പരിശോധനയിൽ കണ്ടെത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു. അതേസമയം മരണത്തിൽ ദുരൂഹതയുള്ളതായും ആരോപണം ഉയരുന്നുണ്ട്.