play-sharp-fill
എല്ലാ ജില്ലയിലും സ്ത്രീകളുടെ നേതൃത്വത്തിൽ വാൾപ്പുട്ടി നിർമ്മാണ യൂണിറ്റ് ആരംഭിക്കും: മന്ത്രി ഇ.പി ജയരാജൻ

എല്ലാ ജില്ലയിലും സ്ത്രീകളുടെ നേതൃത്വത്തിൽ വാൾപ്പുട്ടി നിർമ്മാണ യൂണിറ്റ് ആരംഭിക്കും: മന്ത്രി ഇ.പി ജയരാജൻ

സ്വന്തം ലേഖകൻ

കോട്ടയം ട്രാവൻകൂർ സിമൻ്റ്സിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പത്ത് ജില്ലകളിൽ വനിതാ സംരംഭകരെ മുൻ നിർത്തി വാൾപ്പുട്ടി നിർമ്മാണ യൂണിറ്റ് ആരംഭിക്കുമെന്നു മന്ത്രി ഇ.പി ജയരാജൻ പ്രഖ്യാപിച്ചു. കമ്പനിയിലെ പുതിയ ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെ ശിലാസ്ഥാപന കർമ്മവും, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യത്തിന്റെ കുടിശിക വിതരണവും നടത്തുകയായിരുന്നു അദ്ദേഹം.

വനിതാ സംരംഭകർക്ക് ജില്ലാ തലത്തിൽ പ്ളാൻ്റുകൾ ഒരുക്കാൻ ട്രാവൻകൂർ സിമൻ്റ്സ് തന്നെ മുൻകൈ എടുക്കും. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വാൾപ്പുട്ടി ട്രാവൻകൂർ സിമൻ്റ്സിൻ്റെ ബ്രാൻഡിൽ വിപണിയിൽ എത്തിക്കും. കേരളമാണ് സിമൻ്റിൻ്റെ പ്രധാനമാർക്കറ്റ്. കേരളത്തിൻ്റെ വിപണിയിൽ പത്ത് ശതമാനം പോലും കേരളത്തിൽ ഉത്പാദിപ്പിക്കുന്ന സിമൻ്റ് എത്തുന്നില്ല. മലബാർ സിമൻ്റ്സ് പഴയ പ്രതാപത്തിലേയ്ക്ക് തിരികെ എത്തി. ട്രാവൻകൂർ സിമൻ്റ്സ് ഇനി പഴയ പ്രതാപത്തിലേയ്ക്ക് തിരികെ എത്തണം. നിർമ്മാണ മേഖലയിൽ ഏറെ സാധ്യതകൾ ഉള്ള സംസ്ഥാനം ആണ് കേരളം. ഇത് മുതലെടുക്കാനാവണം എന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ വർഷങ്ങൾക്ക് ശേഷം പുതിയ തറക്കല്ല് ഉയരുകയാണ്. ജനുവരിയ്ക്കുള്ളിൽ പുതിയ പ്ളാൻ്റുകൾ പ്രവർത്തനക്ഷമം ആകും. വെറുതെ തറക്കല്ലിട്ട് പോകുകയല്ല. മറിച്ച് , ഇവിടെ നിന്നും പുതിയ തുടക്കമാണ്. ട്രാവൻകൂർ സിമൻ്റ്സിൻ്റെയും ,നാടിൻ്റെയും വികസനം ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവരുമായി ചർച്ച ചെയ്ത് , എഴുന്നേറ്റു നിന്ന് കരുത്ത് നേടാനും , ലാഭം വർദ്ധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ കമ്പനി ലാഭത്തിലാക്കാൻ ശ്രമിക്കുമെന്നും മന്ത്രി ജയരാജൻ പറഞ്ഞു.

നാട്ടകം ട്രാവൻകൂർ സിമൻ്റ്സിൻ്റെ പുനരുദ്ധാരണ, വൈവിദ്ധ്യവത്കരണ നടപടികളുടെ ഭാഗമായുള്ള വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റ് ശിലാസ്ഥാപനം മന്ത്രി എം.എം മണി നിർവഹിച്ചു. കൃത്യമായി ഗുണനിലവാരം ഉറപ്പ് വരുത്തി പോസ്റ്റ് നിർമ്മിച്ച് നൽകിയാൽ കെ.എസ്.ഇ.ബിയും ട്രാവൻകൂർ സിമൻ്റ്സും ഒന്നിച്ച് പോകാൻ സാധിക്കുമെന്നും മന്ത്രി എം.എം മണി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി .ട്രാവൻകൂർ സിമന്റ്‌സിന്റെയും മലബാർ സിമന്റ്‌സിന്റെയും ഡയറക്ടർ എസ്.ഗണേഷ്‌കുമാർ, കോട്ടയം
നഗരസഭ അംഗം അരുൺ ഷാജി, കമ്പനി ചെയർമാൻ ആൻഡ് മാനേജിംങ് ഡയറക്ടർ എസ്.സന്തോഷ്, കമ്പനി ഡയറക്ടർ എം.ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.