video
play-sharp-fill

മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹ വ്യവസായം ; മൂന്ന് വിവാഹത്തിലൂടെ തട്ടിയെടുത്തത് കോടികൾ ; പണത്തിന് പുറമെ വിലമതിക്കുന്ന ആഭരണങ്ങളും തട്ടിയെടുത്തു ; യുവതിയുടെ കബളിപ്പിക്കൽ തന്ത്രം ഇങ്ങനെ

മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹ വ്യവസായം ; മൂന്ന് വിവാഹത്തിലൂടെ തട്ടിയെടുത്തത് കോടികൾ ; പണത്തിന് പുറമെ വിലമതിക്കുന്ന ആഭരണങ്ങളും തട്ടിയെടുത്തു ; യുവതിയുടെ കബളിപ്പിക്കൽ തന്ത്രം ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

10 വർഷത്തിനിടെ വിവിധ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരില്‍ നിന്ന് ഒത്തുതീർപ്പിന്റെ ഭാഗമായി ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയും ചെയ്ത സ്ത്രീ പോലീസ് പിടിയിൽ. ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് പോലീസ് അറസ്റ്റിലായത്.

2013-ലാണ് ഇവർ വിവാഹ വ്യവസായം തുടങ്ങുന്നത്. ആഗ്രയില്‍ നിന്നുള്ള വ്യവസായി ആണ് ആദ്യ ഇര. കുറച്ചു നാളുകള്‍ക്ക് ശേഷം അയാളുടെ കുടുംബത്തിന്റെ പേരില്‍ കേസ് കൊടുക്കുകയും ഒത്തുതീർപ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് 2017-ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയർ എൻജിനീയറെ സീമ വിവാഹം കഴിക്കുകയും പിന്നീട് ഇയാളുമായി വേർപിരിഞ്ഞതിന് ശേഷം 10 ലക്ഷം രൂപ സെറ്റില്‍മെന്റായി വാങ്ങുകയും ചെയ്തു. 2023-ല്‍ ജയ്പുർ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ ഇവർ വിവാഹം കഴിച്ചു. എന്നാല്‍ താമസിയാതെ 36 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും തട്ടിയെടുത്തു അവരുടെ വീട്ടില്‍ നിന്ന് ഇവർ കടന്നു.

വീട്ടുകാർ കേസ് കൊടുത്തതിനെത്തുടർന്നാണ് ജയ്പൂർ പോലീസ് സീമയെ അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണത്തില്‍ സീമ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നാണ് തട്ടിപ്പിനിരയായവരെ കണ്ടെത്തിയത്.