video
play-sharp-fill

ഡൽഹി മെട്രോയിൽ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ഡൽഹി മെട്രോയിൽ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

Spread the love

ഡല്‍ഹി: മെട്രോ സ്റ്റേഷനില്‍ വെച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. മേയ് മൂന്നിന് രാജീവ് ചൗക്ക് മെട്രോയ്ക്കുള്ളില്‍ വച്ച് തന്നെ ചിലര്‍ പീഡിപ്പിച്ചതായി യുവതി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തില്‍ രണ്ട് പേരെ ഡല്‍ഹി മെട്രോ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ ലുവ് ബഗ്ഗ, ശിവ് ഓം ഗുപ്ത എന്നിവരാണ് പിടിയിലായത്.

സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയായതോടെ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പിന്നാലെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. യാത്രക്കാര്‍ ഉപയോഗിക്കുന്ന മെട്രോ കാര്‍ഡുകളിലെ വിവരങ്ങളും സംഘം ശേഖരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗസ്റ്റ് നാലിന് ലവ് ബഗ്ഗയെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശിവ് ഓം ഗുപ്തയെ കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായ രണ്ട് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ല. അറസ്റ്റിലായ ലവ് ബഗ്ഗ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുകയാണ്. ശിവ് ഓം ഗുപ്ത ഡല്‍ഹിയിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംബിഎയ്ക്ക് പഠിക്കുകയാണ്.