യുവതി വീട്ടിലേക്ക് നാല് ബിരിയാണി ഓര്‍ഡര്‍ ചെയ്തു ;  കിട്ടിയ ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല ; അന്വേഷണം ആരംഭിച്ച് ഭക്ഷ്യ വകുപ്പ് 

യുവതി വീട്ടിലേക്ക് നാല് ബിരിയാണി ഓര്‍ഡര്‍ ചെയ്തു ; കിട്ടിയ ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല ; അന്വേഷണം ആരംഭിച്ച് ഭക്ഷ്യ വകുപ്പ് 

Spread the love

സ്വന്തം ലേഖകൻ 

മലപ്പുറം: വീട്ടിലേക്ക് ഓർഡർ ചെയ്ത ബിരിയാണിയില്‍ നിന്ന് യുവതിക്ക് ലഭിച്ചത് വേവിക്കാത്ത കോഴിത്തല. മലപ്പുറം ജില്ലയിലെ തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ഓർഡർ ചെയ്ത് വരുത്തിയ ബിരിയാണിയിൽ നിന്ന് കോഴിത്തല കിട്ടിയത്.

സംഭവത്തിൽ  യുവതി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നൽകി.മുത്തൂരിലെ ഒരു കടയില്‍ നിന്നാണ് യുവതി വീട്ടിലേക്ക് നാല് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. പാഴ്സലായി വന്ന ബിരിയാണി പായ്ക്കറ്റിൽ ഒന്ന് തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്നും വേവിക്കാത്ത കോഴിത്തല ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃത്തിയാക്കുകയോ വേവിക്കുകയോ ചെയ്യാത്ത നിലയിലായിരുന്നു കോഴിത്തല ബിരിയാണിയിൽ കിടന്നിരുന്നതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് പ്രതിഭ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ ഭക്ഷ്യ വകുപ്പ് അന്വേഷണം തുടങ്ങി.