video
play-sharp-fill

എട്ടുമാസം ഗര്‍ഭിണിയായ യുവതിയുടെ സുഖപ്രസവത്തിനു തുണയായി ആശാപ്രവര്‍ത്തകയുടെയും അയല്‍വാസിയുടെയും ഇടപെടല്‍ ; കോട്ടയം മെഡിക്കല്‍ കോളജിൽ ബീഹാര്‍ സ്വദേശിയായ യുവതി ആൺ കുഞ്ഞിന് ജന്മം നൽകി

എട്ടുമാസം ഗര്‍ഭിണിയായ യുവതിയുടെ സുഖപ്രസവത്തിനു തുണയായി ആശാപ്രവര്‍ത്തകയുടെയും അയല്‍വാസിയുടെയും ഇടപെടല്‍ ; കോട്ടയം മെഡിക്കല്‍ കോളജിൽ ബീഹാര്‍ സ്വദേശിയായ യുവതി ആൺ കുഞ്ഞിന് ജന്മം നൽകി

Spread the love

കടുത്തുരുത്തി: എട്ടുമാസം ഗര്‍ഭിണിയായ യുവതിയുടെ സുഖപ്രസവത്തിനു തുണയായി ആശാപ്രവര്‍ത്തകയുടെയും അയല്‍വാസിയുടെയും ഇടപെടല്‍. യുവതിയ്ക്ക് ബി.പി കൂടിയതോടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയും തുടർന്ന് ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.

കാരിക്കോട് ഇമ്മാനുവേല്‍ പള്ളിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശി അമിത് കുമാറിന്റെ ഭാര്യ മുനീകുമാരിയാണ് ആണ്‍കുഞ്ഞിന് ജന്മം നൽകിയത്.

ബുധനാഴ്ച രാത്രിയാണ് യുവതിയ്ക്ക് ബിപി കൂടുതൽ ആയത്. അയല്‍വാസിയായ സീനയും ആശാപ്രവര്‍ത്തക കാര്‍ത്യായനിയും ചേര്‍ന്നാണു യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആഴ്ചയില്‍ പരിശോധനയ്ക്ക് എത്തുന്ന പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് സുമയുടെയും ആശപ്രവര്‍ത്തക സുധര്‍മ്മയുടെയും നിര്‍ദ്ദേശപ്രകാരമാണ് യുവതിയെ ആശുപത്രിയിലേക്കു മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച ഉച്ചയോടെ യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഇവരുടെ രണ്ടാമത്തെ പ്രസവമാണ്.