
സ്വന്തം ലേഖിക
പത്തനംതിട്ട: റാന്നിയില്‍ റബ്ബര്‍ തോട്ടത്തിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി.
റാന്നി പള്ളിക്കല്‍ മുരിപ്പിലാണ് സംഭവം.
തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ കാട് തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10 മണിയോടെയാണ് റബര്‍ മരത്തിന്റെ ചുവട്ടില്‍ അസ്ഥികൂടം കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തായ് വസ്ത്രങ്ങള്‍ കണ്ടെത്തി. മൂന്ന് മാസം മുൻപ് കാണാതായ ഇടക്കുളം സ്വദേശി സുധാകരന്റെ മൃതദേഹമാണിതെന്നാണ് പൊലീസ് പറയുന്നത്.







