ഇനി പ്ലാസ്റ്റിക്കില്ലാക്കാലം
സ്വന്തം ലേഖകൻ
കോട്ടയം: പ്ലാസ്റ്റികിനെ പടികടത്താൻ ബയോ ഡീഗ്രയിഡബിൾ ക്യാരി ബാഗുകളുമായി പരിസ്ഥിതി പ്രവർത്തകർ. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ഫ്രേട്ടണിറ്റി, ഗ്രീൻ കോ-ഒാപറേറ്റീവ് സൊസൈറ്റി, റസിഡൻറസ് അസോസിയേഷൻ കൂട്ടായ്മയായ കൊറാക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റികിനെ പൂർണമായും മാറ്റിനിർത്തുന്ന ബദൽ മുന്നോട്ടുവെക്കുന്നത്. വിദേശരാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന പോളിമർ നിർമിത ബയോ ഡീഗ്രയിഡബിൾ ക്യാരിബാഗുകൾ പൂർണമായും മണ്ണിൽ ലയിച്ചുചേരും. ഇതിന് 90 മുതൽ 180 വെര ദിവസങ്ങൾ മതിയാകും. കേമ്പാസ്റ്റബിൾ ക്യാരിബാഗ് നിർമിക്കാനും സംഭരിക്കാനും വിൽക്കാനും 50 മൈക്രോൺ നിബന്ധനയും ബാധകമല്ല. ഇതിനാൽ പ്ലാസിറ്റിക് ക്യാരിബാഗുകളെക്കാൾ 30 ശതമാനം എണ്ണം കൂടുതൽ കിലോഗ്രാമിൽ ലഭിക്കും. പരിസ്ഥിതി സൗഹൃദ ഉൽപന്നം കൊച്ചിയിലെ ഗ്രീൻ എർത്ത് സൊലൂഷൻസ് സ്ഥാപനം വഴിയാണ് കേരളത്തിലെത്തിക്കുന്നത്. പ്ലാസ്റ്റിക്കിൽ പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷസാധനങ്ങൾ കാൻസർ വ്യാപനത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നു. ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബോധവത്കരണവും ലക്ഷ്യമിട്ട് ജൂൺ 15ന് കോട്ടയം ജറുസലേം പള്ളിയിലെ യൂഹാനോൻ മാർത്തോമ ഹാളിൽ ശിൽപശാല സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ലണ്ടൻ ബ്രൂണൽ യൂനിവേഴ്സിറ്റി ശാസ്ത്രജ്ഞൻ ഡോ. അജി പീറ്റർ, ഡോ. ജേക്കബ് ജോർജ്, ഡോ. വിഷ്ണു ആർ. ഉണ്ണിത്താൻ, ഡോ. വാസുദേവ മേനോൻ, അഡ്വ. സന്തോഷ് കണ്ടംചിറ എന്നിവർ പെങ്കടുത്തു.