play-sharp-fill
കോവിഡ് നിയന്ത്രണകാലം ചാരായം വാറ്റിയ കേസ്; എക്സൈസ് സംഘത്തിന്റെ വാഹനം കാണുമ്പോൾ പെരിയാറിൽ ചാടി തടി രക്ഷിക്കും; എന്നാൽ 15ാം തവണ മുങ്ങി പൊങ്ങിയപ്പോൾ ഷാജി പിടിയിൽ; അടിമാലിയിൽ ഉദ്യോ​ഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിലൂടെ ചാരായക്കേസ് പ്രതി പിടിയിലാകുമ്പോൾ

കോവിഡ് നിയന്ത്രണകാലം ചാരായം വാറ്റിയ കേസ്; എക്സൈസ് സംഘത്തിന്റെ വാഹനം കാണുമ്പോൾ പെരിയാറിൽ ചാടി തടി രക്ഷിക്കും; എന്നാൽ 15ാം തവണ മുങ്ങി പൊങ്ങിയപ്പോൾ ഷാജി പിടിയിൽ; അടിമാലിയിൽ ഉദ്യോ​ഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിലൂടെ ചാരായക്കേസ് പ്രതി പിടിയിലാകുമ്പോൾ

അടിമാലി: കോവിഡ് നിയന്ത്രണ സമയത്ത് ചാരായം വാറ്റിയ കേസിലെ പ്രതി ദ്യോ​ഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായി.

ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ എത്തുമ്പോള്‍ പതിവായി പുഴയില്‍ ചാടി രക്ഷപ്പെടാറുളള പ്രതിയെ അറസ്റ്റ് ചെയ്ത് എക്‌സൈസ് സംഘം. നേര്യമംഗലം കാഞ്ഞിരവേലി പുറത്തൂട്ട് വീട്ടില്‍ ഷാജിയെയാണ്(52) തന്ത്രപരമായി ഇത്തണ പിടികൂടിയത്.

കോവിഡ് നിയന്ത്രണ സമയത്തെ കേസിലെ പ്രതിയെ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എക്‌സൈസ് സംഘം ഷാജിയെ പിടികൂടാന്‍ വരുമ്പോഴെല്ലാം വാഹനം കാണുന്ന ഇയാള്‍ അപ്പോള്‍ തന്നെ വീടിന് സമീപത്തെ പെരിയാറില്‍ ചാടി നീന്തി രക്ഷപെടുകയായിരുന്നു പതിവ്. 15 ല്‍ ഏറെ തവണയാണ് ഇത്തരത്തില്‍ ഇയാള്‍ രക്ഷപെട്ടത്. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് വാഹനം കാണുമ്പോളാണ് ഇയാള്‍ പുഴയിലേക്ക് ചാടുന്നതെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഇത്തവണ വാഹനം ദൂരെ നിര്‍ത്തിയിട്ട ശേഷമാണ് വീട്ടിലേക്കെത്തിയത്.

തുടര്‍ന്ന് തന്ത്രപരമായ നീക്കത്തിലൂടെ ഉദ്യോഗസ്ഥര്‍ ഷാജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അടിമാലി കോടതിയില്‍ ഹാജരാക്കി. അടിമാലി റേഞ്ച് പ്രിവന്റീവ് ഉദ്യോഗസ്ഥരായ സുരേഷ് കുമാര്‍, കെപി ബിനുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെഎസ് മീരാന്‍, വൈ ക്ലമന്റ് എന്നിവര്‍ ചേര്‍ന്നാണ അറസ്റ്റിന് നേതൃത്വം നല്‍കിയത്.