Spread the love

സുല്‍ത്താൻ ബത്തേരി:വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടികൂടാൻ ഉള്ള ശ്രമം തുടരുന്നു. ഇത് ആറാം ദിവസമാണ് കാട്ടാനയെ മയക്കുവെടി വച്ച്‌ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. വള്ളുവാടി വനമേഖലയില്‍ രാവിലെ ആറു മണിയോടെ ദൗത്യ സംഘം ആനയെ കണ്ടെത്തിയിരുന്നു. വൈകിട്ടോടെ ആനയെ കണ്ടെത്തിയെങ്കിലും മയക്കുവെടിവെക്കാനായില്ല. തുടര്‍ന്ന് വൈകിട്ടോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.

video
play-sharp-fill

നാളെയും ദൗത്യം തുടരുമെന്നാണ് വിവരം.സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കാട്ടാനയെ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. യുവകർഷകനായ രജീവിനെ കാട്ടാന ആക്രമിച്ചു കൊന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു. തുടര്‍ന്നാണ് കാട്ടാനയെ പിടികൂടാനായി കുങ്കിയാനകളെ അടക്കം എത്തിച്ചുള്ള ദൗത്യം ആരംഭിച്ചത്.

വയനാട് ആര്‍ആര്‍ടി സംഘത്തിന്‍റെ നേതൃത്വത്തിലാണ് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നടക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയ്ക്കുനേരെ മയക്കുവെടി വെച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group