video
play-sharp-fill

അപ്രതീക്ഷിതമായി പാഞ്ഞടുത്ത് കാട്ടുപന്നി ; ആക്രമണത്തില്‍ കര്‍ഷകന് പരിക്ക് ; പന്നിയുടെ ആക്രമണം കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ

അപ്രതീക്ഷിതമായി പാഞ്ഞടുത്ത് കാട്ടുപന്നി ; ആക്രമണത്തില്‍ കര്‍ഷകന് പരിക്ക് ; പന്നിയുടെ ആക്രമണം കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ

Spread the love

കോഴിക്കോട്: കാരശ്ശേരി തേക്കുംകുറ്റിയില്‍ പട്ടാപകല്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക് പറ്റി. തേക്കുംകുറ്റി സ്വദേശി സലീമി (64) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം. വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു പന്നിയുടെ ആക്രമണം.

രാവിലെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെ സലീമിന് നേരെ പാഞ്ഞുവന്ന പന്നി ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ കൂടുതല്‍ പരിക്കില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു വെന്ന് സലീം വ്യക്തമാക്കി.

പരിക്കേറ്റ സലീമിനെ ഉടനെ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group