OLYMPUS DIGITAL CAMERA
Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ഭാര്യവീട്ടിലേയ്ക്കുള്ള യുവാവിന്റെ സാഹസിക യാത്ര പൊളിച്ചടുക്കി നാട്ടുകാർ. പഞ്ചറായ ടയറുമായി വീട്ടിലേയ്ക്കു വണ്ടിയുമായി പാഞ്ഞ യുവാവിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കോട്ടയം കടുത്തുരുത്തിക്കു സമീപം തിരുവമ്പാടിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇടുക്കി ഏലപ്പാറയിൽ നിന്നും അറുനൂറ്റിമംഗലത്തുള്ള ഭാര്യ വീട്ടിലേയ്ക്ക് വരുകയായിരുന്നു യുവാവ്.

കാറിന്റെ ടയറുകളിലൊന്ന് പഞ്ചായറായി. ഇതു സ്റ്റെപ്പിനി ഉപയോഗിച്ചു മാറിയിട്ടു യാത്ര തുടർന്നെങ്കിലും ഓട്ടത്തിനിടെ മുൻവശത്തെ മറ്റൊരു ടയറുകൂടി പഞ്ചറായി. പുലർച്ചെയായതിനാൽ മറ്റു മാർഗമൊന്നുമില്ലാത്തതിനാൽ പഞ്ചറായ ടയറുമായി യുവാവ് കാറിൽ യാത്ര തുടരുകയായിരുന്നു. ഇതിനിടെ മറ്റൊരു ടയർ കൂടി പഞ്ചറായ വിവരം ഇയാൾ അറിഞ്ഞതുമില്ല. പഞ്ചറായ ടയറുകളുമായി ഏറെ നേരം ഓടിയതിനെ തുടർന്ന് കാറിന്റെ ഡിസ്‌ക്കുകൾ തകരാറിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചറായ ടയറുകളുമായി തിരുവമ്പാടി ഭാഗത്തുകൂടി കടന്നു പോകുന്നതിനിടെ വലിയ ശബ്ദം കേട്ട് നാട്ടുകാർ കാർ തടയുകയായിരുന്നു. നാട്ടുകാർ വിവരങ്ങൾ തിരക്കുന്നതിനിടെ ഇയാൾ കാർ വേഗത്തിൽ ഓടിച്ചുക്കൊണ്ടു പോയതോടെ സംശയം തോന്നിയ നാട്ടുകാർ കാർ തടഞ്ഞു കടുത്തുരുത്തി പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് നൽകിയ വിവരങ്ങൾ സ്ത്യ മാണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ വിട്ടയച്ചു.