Spread the love

വെള്ളമുണ്ട : അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍. വെള്ളമുണ്ട അലഞ്ചേരി മുക്ക് കാക്കഞ്ചേരി നഗര്‍ ബാലന്‍(30) ആണ് പിടിയിലായത്.

video
play-sharp-fill

കടയില്‍ പോയി തിരികെ വരികയായിരുന്ന ഭാര്യയെ ഇയാൾ വഴിയിൽ തടഞ്ഞു നിർത്തി  കയ്യില്‍ കരുതിയ ബ്ലേഡ് വച്ച്‌ യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിക്കുകയായിരുന്നു,

ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രിയോടെയാണ് സംഭവം നടന്നത്. കാക്കഞ്ചേരിയിലുള്ള കടയില്‍ പോയി മടങ്ങി വരുംവഴിയാണ് യുവതിയെ ഉപദ്രവിച്ചത്. ബാലന്റെ വീടിന് മുന്‍വശത്ത് എത്തിയപ്പോള്‍ ഇയാള്‍ കയ്യില്‍ കരുതിയ ബ്ലേഡ് വച്ച്‌ യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group