play-sharp-fill
ഭർത്താവ് നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുന്നു ; പരാതിയുമായി നടിയും ബ്യൂട്ടീഷ്യനുമായ യുവതി രംഗത്ത്

ഭർത്താവ് നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുന്നു ; പരാതിയുമായി നടിയും ബ്യൂട്ടീഷ്യനുമായ യുവതി രംഗത്ത്

സ്വന്തം ലേഖകൻ

ചെന്നൈ : ഭർത്താവ് നിരന്തരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നടിയും ബ്യൂട്ടീഷ്യനുമായ യുവതി രംഗത്ത്.ബിസിനസുകാരനായ രണ്ടാഭർത്താവ് തന്നെ ദിവസങ്ങളായി വീട്ടിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് ശരീരത്തിലുടനീളം പരിക്കുകളോടെ യുവതി തിരുമംഗലം സമ്പൂർണ വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയത്.ആദ്യ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്താതെയാണ് ഭർത്താവ് ശരവണൻ എസ് (42) തന്നെ വിവാഹം കഴിച്ചുവെന്നും യുവതി ആരോപിച്ചു.


ട്രിച്ചി സ്വദേശിയും ഷെനോയ് നഗർ നിവാസിയുമായ യുവതി 2014 ൽ ഒരു സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് പ്രതിയെ പരിചയപ്പെട്ടത്.ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിരുന്ന യുവതിയെ ശരവണൻ താൽപര്യം പ്രകടിപ്പിക്കുകയും തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരവണന്റെ പെരുമാറ്റം തനിക്ക് സുഖകരമായിരുന്നില്ലെന്നും,മദ്യപിച്ച സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാൻ അയാൾ ആവശ്യപ്പെടാറുണ്ടായിരുന്നും,തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും യുവതി പറയുന്നു. അയാളുമായുള്ള വിവാഹം തന്റെ സിനിമാ ജീവിതത്തെ അവസാനിപ്പിച്ചുവെന്നും യുവതി പറയഞ്ഞു.

2016ലാണ് ശരവണൻ നേരത്തെ വിവാഹിതനായിരുന്നുവെന്ന് അറിയുന്നത്. തുടർന്ന് ശരവണന്റെ വീട്ടിൽ നിന്ന് മാറിയെങ്കിലും മക്കൾ കാരണം ശരവണനുമായി സഹകരിക്കാൻ നിർബന്ധിതയാകേണ്ടി വന്നു.തന്റെ പക്കൽ നിന്നും 25 ലക്ഷം രൂപയും മാതാപിതാക്കളിൽ നിന്ന് ലഭിച്ച 100 പവനോളം സ്വർണ്ണാഭരണങ്ങളും ഇയാൾ തട്ടിയെടുത്തതായും യുവതി ആരോപിച്ചു.

ശരവണൻ തന്നെ ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ തന്റെ വീഡിയോകൾ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും യുവതി ആരോപിച്ചു. ജനുവരി എട്ടിന് തന്റെ മൂത്ത മകനെ ശരവണന്റെ സഹായികൾ ആക്രമിച്ചാതായും പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയിന്മേൽ ശരവണനും ഭാര്യയ്ക്കും സഹായികൾക്കുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.