play-sharp-fill
ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബില്ല് അടച്ചു ; നാലായിരത്തിനുപകരം നാല് ലക്ഷം നഷ്ടം

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബില്ല് അടച്ചു ; നാലായിരത്തിനുപകരം നാല് ലക്ഷം നഷ്ടം

സ്വന്തം ലേഖകൻ

ബംഗളൂരു: ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പബ്ബിൽ ബില്ലടച്ച ടെക്കിക്ക് അക്കൗണ്ടിൽ നിന്നും നാലായിരം രൂപയ്ക്ക് പകരം നഷ്ടമായത് നാലു ലക്ഷം രൂപ. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 4,000 രൂപ ബില്ല് അടച്ച് നിമിഷങ്ങൾക്കകമാണ് ബംഗളൂരു സ്വദേശിയായ പവൻ ഗുപ്ത എന്ന യുവാവിന് പണം നഷ്ടമായത്.


ന്യൂയോർക്കിൽ സ്ഥിര താമസക്കാരനായ പവൻ ഗുപ്ത കഴിഞ്ഞ ആഴ്ച്ചയാണ് സ്വദേശമായ ബംഗളൂരുവിലെത്തിയത്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.പബ്ബിലെ ജീവനക്കാരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഡെബിറ്റ് കാർഡ് സൈ്വപ്പ് ചെയ്ത മെഷീൻ പൊലീസ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group