Spread the love

ആലപ്പുഴ : കാറ്റിൽ തെങ്ങ് കടപുഴകി ദേഹത്ത് വീണു ഗൃഹനാഥ മരിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ഹയാത്ത് മസ്ജിദിനു സമീപം വൃന്ദ ഭവനിൽ മല്ലിക(53) ആണ് മരിച്ചത്.

video
play-sharp-fill

ശനിയാഴ്ച വൈകിട്ട് നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിൽ അടുത്ത പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി മല്ലികയുടെ ദേഹത്ത് വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ്: ഷാജി. മക്കൾ: മൃദുൽ, വിഷ്ണു, വൃന്ദ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group