play-sharp-fill
വാട്സാപ്പിനെ ​കൈവിടാനൊരുങ്ങി ഐഫോൺ; ഐഒഎസ് 10  ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോ​ൺ മോഡലുകൾ ഉടൻ തന്നെ വാട്സ്ആപ്പിനെ പിന്തുണയ്ക്കുന്നത് നിർത്തിയേക്കും

വാട്സാപ്പിനെ ​കൈവിടാനൊരുങ്ങി ഐഫോൺ; ഐഒഎസ് 10 ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോ​ൺ മോഡലുകൾ ഉടൻ തന്നെ വാട്സ്ആപ്പിനെ പിന്തുണയ്ക്കുന്നത് നിർത്തിയേക്കും

വാട്സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോൺ. ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകൾ ഉടൻ തന്നെ വാട്ട്‌സ്ആപ്പിനെ പിന്തുണയ്ക്കുന്നത് നിർത്തുമെന്ന് മുൻപുള്ള റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മാറ്റങ്ങൾ ഒക്ടോബർ 24 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. പഴയ ഐഫോണുകളുള്ള ഉപയോക്താക്കൾ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ തങ്ങളുടെ ഹാൻഡ്‌സെറ്റുകൾ ഐഒഎസ്12-ലേക്കോ പുതിയ പതിപ്പുകളിലേക്കോ അപ്‌ഗ്രേഡ് ചെയ്യണം. ഈ സമയത്ത് ഐഫോൺ 5, ഐഫോൺ 5c ഉപയോക്താക്കളെ പുതിയ ഐഫോൺ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം.

ഈ ഐഫോൺ മോഡലുകളിൽ പുതിയ ഐഒഎസ് ബിൽഡിലേക്ക് അപ്ഡേറ്റ് ചെയ്യുന്നത് പ്രായോഗികമല്ലെന്നും മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. മെയ് മാസത്തിൽ വാബ്ഇൻഫോ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 5, ഐഫോൺ 5c എന്നിവ വാട്ട്സാപ്പിനെ പിന്തുണയ്ക്കുന്നത് ആപ്പിൾ ഉടൻ നിർത്തും. റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 24-നകം ഐഫോൺ 10, ഐഫോൺ 11 എന്നിവയ്ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പും അവസാനിപ്പിച്ചേക്കാം. വാട്ട്‌സ്ആപ്പിനെ പിന്തുണയ്‌ക്കുന്ന ഒരു ഐഫോൺ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നത് പ്രായോഗികമായി സാധ്യമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ ഐഫോൺ 5, ഐഫോൺ 5c ഉപയോക്താക്കൾക്ക് ഹാർഡ്‌വെയർ അപ്‌ഗ്രേഡ് പ്രശ്നം നേരിടേണ്ടി വന്നേക്കാം. എന്നാലും, ഐഫോൺ 5s അല്ലെങ്കിൽ അതിന് ശേഷമുള്ള മോഡലുകൾ ഉള്ള ഉപയോക്താക്കൾക്ക് ഐഒഎസ് 12-ലേക്ക് അപ്‌ഡേറ്റ് ചെയ്യാനും വാട്ട്സാപ്പ് പിന്തുണ തുടർന്നും സ്വീകരിക്കാൻ കഴിയും.

ഈ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി വാട്ട്സാപ്പ് അതിന്റെ എഫ്എക്യൂ പേജിലേക്ക് തങ്ങളുടെ ആവശ്യകതകളെ പറ്റി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വാട്ട്സാപ്പ് പ്ലാറ്റ്‌ഫോം അവരുടെ ഹാൻഡ്‌സെറ്റുകളിൽ പ്രവർത്തിക്കുന്നത് തുടരണമെങ്കിൽ ഐഫോൺ ഉപയോക്താക്കൾക്ക് ഐഒഎസ് 12 അല്ലെങ്കിൽ പുതിയ അപ്‌ഡേറ്റ് ലഭിക്കണം.