Thursday, April 23, 2026

ആരെല്ലാം ഓൺലൈനിൽ ഉണ്ടായിരുന്നു ; ന്യൂ ചാറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യൂ, കണ്ടെത്താൻ സാധിക്കും ; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിൽ കമ്പനി. ഇതിനായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘കോണ്‍ടാക്റ്റ് സജഷന്‍’ ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ മറ്റൊരു ഫീച്ചറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരികയാണ്. അല്പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഫീച്ചറാണിത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ആരെല്ലാമാണ് അല്‍പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത് എന്ന് ഇതുവഴി കാണാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ന്യൂ ചാറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താലാണ് ഇത് കാണുക. കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും. അവരില്‍ നിന്ന് വേഗം മറുപടി ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

ഈ ഫീച്ചര്‍ നിലവില്‍ വന്നാല്‍ ഓരോ കോണ്‍ടാക്റ്റിന്റെയും ആക്ടിവിറ്റി സ്റ്റാറ്റസ് പരിശോധിക്കേണ്ടി വരില്ല. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീന്‍ സമയവും ഓണ്‍ലൈന്‍ സ്റ്റാറ്റസും ഈ പട്ടികയില്‍ കാണിക്കില്ല. നിലവില്‍ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്.