Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

video
play-sharp-fill

ഇടുക്കി, മലപ്പുറം, വയനാട് എന്നീ മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, തമിഴ്നാട്ടില്‍ ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഡെല്‍റ്റ ജില്ലകളില്‍ കൃഷിനാശം റിപ്പോർട്ട് ചെയ്തു. തഞ്ചാവൂർ, തൂത്തുക്കുടി എന്നിവിടങ്ങളില്‍ വീടിന്റെ മതില്‍ ഇടിഞ്ഞും, വൈദ്യുതി കമ്ബി പൊട്ടിവീണും മൂന്ന് പേർ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈ ഉള്‍പ്പെടെയുള്ള വടക്കൻ ജില്ലകളില്‍ മഴ നാളെ രാവിലെ വരെ തുടരും. ശ്രീലങ്കൻ തീരം വിട്ട് ഇന്ത്യൻ തീരത്തേക്ക് അടുക്കുമ്പോഴേക്കും ദുർബലമായ ‘ഡിറ്റ് വാ’ അതിതീവ്ര ന്യൂനമർദ്ദമായി ആന്ധ്രാ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം.