Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച്ദിവസം പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

video
play-sharp-fill

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യല്ലോ അലേർട്ട്. വെള്ളിയാഴ്ച്ച 10 ജില്ലകളിലും ശനിയാഴ്ച്ച 9 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.

മലയോര ജില്ലകളിൽ മഴ കനക്കാനാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കൻ തമിഴ്‌നാട് തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും, ചക്രവാതചുഴിയിൽ നിന്ന് കേരളത്തിനും തമിൾനാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബികടൽ വരെ നീണ്ടു നിൽക്കുന്ന ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴ വ്യാപകമാകാൻ കാരണം