
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന നിലപാടിലുറച്ച് ഡബ്ല്യു.സി.സി ; സർക്കാരുമായി ചർച്ച നടത്തും
സ്വന്തം ലേഖകൻ
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന നിലപാടിലുറച്ച്
വിമന്‍ ഇന്‍ സിനിമ കലക്ടീവ്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. ഒപ്പം നിയമവശങ്ങളും വിശദമായി പഠിക്കും.
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ വിശദമായി പഠിച്ച് സമര്‍പ്പിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ വനിതാ കമ്മീഷന്‍ പറയുന്ന കാരണമിതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷെ ഈ വിശദീകരണത്തില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവ് തൃപ്തരല്ല. റിപ്പോര്‍ട്ട് അടിയന്തരമായി പുറത്തുവിട്ടേ മതിയാകൂ.മേഖല സ്ത്രീ സൗഹൃദമാകുന്നതിന്‍റെ ആദ്യ നിര്‍ണായക ചുവടാണിത്.
ഡബ്ല്യുസിസി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്.
ഒന്നരകോടിയോളം രൂപ ചിലവാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സിനിമാമേഖലയിലെ പല പ്രമുഖര്‍ക്കുമെതിരെ നിര്‍ണായക തെളിവുകള്‍ ഉണ്ടെന്നാണ് വിവരം.എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ഈ പ്രമുഖരുടെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുെവന്ന് ഡബ്ല്യുസിസി വിശ്വസിക്കുന്നില്ല.