Spread the love

വയനാട്: വയനാട് കുറുമ്പാലക്കോട്ടയില്‍ തകര്‍ന്ന കുടിലില്‍ കഴിയുന്ന 22 അംഗ കുടുംബത്തിന്റെ ദുരവസ്ഥയില്‍ ഇടപെട്ട് മന്ത്രി ഒ ആര്‍ കേളു. ചുമരും മേല്‍ക്കൂരയും തകര്‍ന്ന് നിലംപതിക്കാറായ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. വീട്ടില്‍ ശുചിമുറി സൗകര്യം ഇല്ല, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും സൗകര്യമില്ല. ചെന്നെത്താന്‍ പോലും ഏറെ പ്രയാസമുള്ള ഒരിടത്ത് അധികാരികളാരും തിരിഞ്ഞുനോക്കാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു ഈ കുടുംബം.

video
play-sharp-fill

വയനാട്ടില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി ഒ ആര്‍ കേളു പറയുന്നു. അര്‍ഹതപ്പെട്ട കുടുംബമെങ്കില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. എസ് ടി കുടുംബങ്ങള്‍ക്കായി ലാന്‍ഡ് ബാങ്ക് പദ്ധതി നടപ്പാക്കി വരികയാണ്.

ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലെ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കുന്നതാണ് പദ്ധതി. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ അവരേയും പരിഗണിക്കും. പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരെ അമ്പലംകുന്ന് ഉന്നതിയിലേക്ക് അയയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്ന് പഞ്ചായത്ത് വിശദീകരിക്കുമ്പോഴും നാളിതുവരെയായി ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് ലഭിച്ചിട്ടില്ല. ഇവരുടെ ജീവിത സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.